$11million earned You Tuber Ryan make pact with Walmart to sell his toys

കഴിഞ്ഞ വര്‍ഷം യൂട്യൂബില്‍ നിന്നും ഏറ്റവും ഉയര്‍ന്ന പേമെന്റ് വാങ്ങിയവര്‍ക്കിടയില്‍ എട്ടാമതായിരുന്നു ഈ ആറ് വയസുകാരന്‍. പേര് റയാന്‍. എന്നാല്‍ റയാന്‍ ടോയ്‌സ് റിവ്യൂ എന്ന യൂ ട്യൂബ് ചാനലില്‍ ഒന്നരക്കോടിയിലധികം (15,524,733) സബ്‌സ്‌ക്രൈബേഴ്‌സാണ് റയാനെ കാണുന്നത്. കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് പാവക്കൂത്ത് പോലുളള കലാപ്രകടനങ്ങളും രസകരമായ ടോയ്‌സ് റിവ്യൂവുമാണ് റയാനെ കുട്ടികളുടെ ഇഷ്ടതാരമാക്കിയത്.

കിഡ്‌സ് മീഡിയ കമ്പനിയായ പോക്കറ്റ് വാച്ച്, യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് തുടങ്ങിയവര്‍ റിയാനുമായി ബിസിനസ് കരാറിലെത്തിക്കഴിഞ്ഞു. വാള്‍മാര്‍്ട്ടിന്റെ യുഎസ് സ്റ്റോറുകളില്‍ റയാന്റെ ബ്രാന്‍ഡില്‍ വൈകാതെ ടോയ്‌സുകളെത്തും ചില ടോയ്‌സുകള്‍ ഓണ്‍ലൈനിലും വില്‍പനയ്ക്ക് എത്തിക്കും. 2015 മാര്‍ച്ചില്‍ തുടങ്ങിയ റിയാന്‍ ടോയ്‌സ് റിവ്യൂ, ഇന്ന് ലോകത്തെ ഫാസ്റ്റ് ഗ്രോവിങ് യൂ ട്യൂബ് ചാനലുകളിലൊന്നാണ്. ടൈം മാഗസിന്‍ തെരഞ്ഞെടുത്ത ടോപ്പ് 25 ഇന്റര്‍നെറ്റ് ഇന്‍ഫ്‌ളുവന്‍സേഴ്‌സില്‍ ഒരാളായിരുന്നു റിയാന്‍.

മാതാപിതാക്കളാണ് റിയാന്റെ സപ്പോര്‍ട്ടും മോട്ടിവേഷനും. ചാനല്‍ സജീവമായതോടെ ഹൈസ്‌കൂള്‍ കെമിസ്ട്രി ടീച്ചറായിരുന്ന റിയാന്റെ അമ്മ ജോലി രാജിവെച്ച് കാര്യങ്ങള്‍ ഫുള്‍ടൈം മാനേജ്‌മെന്റിലേക്ക് ഇറങ്ങി. കഴിഞ്ഞ വര്‍ഷം 11 മില്യന്‍ ഡോളറിന്റെ വരുമാനമാണ് റിയാന്‍ യൂ ട്യൂബിലൂടെ നേടിയത്. കുട്ടികള്‍ക്ക് വേണ്ടി ലഘുവായ ശാസ്ത്ര പരീക്ഷണങ്ങളും റിയാന്‍ നടത്താറുണ്ട്. 2017 ഓഗസ്റ്റില്‍ യുഎസിലെ യൂ ട്യൂബ് ചാനലുകളില്‍ ഏറ്റവും കൂടുതല്‍ വ്യൂ ലഭിച്ചതും റിയാന്റെ ചാനലിനാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version