ബാങ്കിംഗ് സേവനം വാതിൽപ്പടിയിൽ എന്ന സ്ലോഗനുമായി ഗ്രാമീണ ഇന്ത്യയിൽ ബാങ്കിംഗ് വിപ്ലവത്തിന് ഒരുങ്ങുകയാണ് India Post Payments Bank. വേഗത്തിലും സുരക്ഷിതവുമായ ബാങ്കിംഗ് സേവനങ്ങൾ ജനങ്ങളുടെ ഡോർ സെറ്റപ്പിൽ എത്തിക്കുകയാണ് India Post Payments Bank ന്റെ ലക്ഷ്യം.
സ്മാർട്ട് ഫോണുകളിലൂടെയും ബയോമെട്രിക് സ്കാനറിലൂടെയുമാണ് doorstep ബാങ്കിംഗ് സാധ്യമാക്കുന്നത്. ഇതിനായി 11000 ഡോർസ്റ്റെപ്പ് ബാങ്കിംഗ് സർവീസ് പ്രൊവൈഡേഴ്സിസിനെയാണ് സജ്ജമാക്കിയിരിക്കുന്നത് . ആദ്യഘട്ടത്തിൽ 650 ബ്രാഞ്ചുകൾ, 3250 ഫിസിക്കൽ ആക്സസ് പോയിന്റുകൾ തുടങ്ങി വിപുലമായ സംവിധാനമാണ് India Post Payments Bank ഒരുക്കിയിരിക്കുന്നത്. RBl മാനദണ്ഡമനുസരിച്ച് 1 ലക്ഷം രൂപ വരെ പേമെന്റ് ബാങ്കുകളിൽ നിക്ഷേപിക്കാം. ഇൻസ്റ്റന്റ് ഡിപ്പോസിറ്റും വിത്ത് ഡ്രോവലും ഉൾപ്പെടെ പൂർണമായും കസ്റ്റമർ ഫ്രണ്ട്ലി സേവനങ്ങളാണ് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിലൂടെ ലഭിക്കുക.
Bharat Bill Payment System വുമായി കൂട്ടിയിണക്കി മെർച്ചന്റ് സർവ്വീസുകളും 24 X 7 മണി ട്രാൻസ്ഫർ ഫെസിലിറ്റിയും കസ്റ്റമർ കെയർ സപ്പോർട്ടും ഉൾപ്പെടെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് മുന്നോട്ടുവെയ്ക്കുന്നു.ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഗ്രാമീണ ഇന്ത്യയിലെ ബാങ്കിംഗ് സാന്നിധ്യം മൂന്നിരട്ടിയോളം ഉയരും.
നിലവിൽ 50,000 ബാങ്ക് ശാഖകളാണ് റൂറൽ ഇന്ത്യയിലുള്ളത്. 1,30,000 സർവീസ് സെന്ററുകളാണ് റൂറൽ ഇന്ത്യയിൽ India Post Payments Bank ലക്ഷ്യമിടുന്നത്. ഇത് നിലവിൽ വരുന്നതോടെ ഇന്ത്യയുടെ റൂറൽ ബാങ്കിംഗിന്റെ മുഖച്ഛായ തന്നെ മാറും.
17 കോടി പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് India Post Payments Bank മായി ലിങ്ക് ചെയ്യാം. ഡിസംബറോടെ രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളും India Post Payments Bank മായി കണക്ട് ചെയ്യും.
നിലവിൽ 995 എടിഎമ്മുകൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിനുണ്ട്.