ലോകത്തിന്റെ ഏത് കോണിലെത്തിപ്പെടാനും പുതിയ പരീക്ഷണങ്ങള്‍ നടത്തുവാനും മലയാളി കഴിഞ്ഞെ ഉള്ളൂ ആരും.അതുപോലെ മലയാളിക്ക് മാത്രം തുടങ്ങാന്‍ കഴിയുന്ന ഒരുപാട് സംരംഭവുമുണ്ട്, അതില്‍ പ്രധാനമാണ് റെയിന്‍ വാട്ടര്‍ ഹാര്‍വസ്റ്റിങ്ങും കൃഷിയും.നമുക്ക് ചുറ്റുമുള്ള അനന്തസാധ്യകള്‍ പ്രയോജനപ്പെടുത്തിയാല്‍ മികച്ച കോംപറ്റീഷന്‍ കാഴ്ച വെക്കാനും മലയാളിക്ക് കഴിയും. റെയിന്‍വാട്ടര്‍ ഹാര്വെസ്റ്റിംഗിലും കൃഷിയിലും ഉള്‍പ്പെടെ കൂടുതല്‍ സംരംഭക സാധ്യതകള്‍ കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്നാണ് വിവിധ രാജ്യങ്ങളിലെ പ്രൊജക്ടുകള്‍ ചൂണ്ടിക്കാട്ടി സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.കേരളത്തിന്റെ എഡ്യുക്കേഷന്‍ സിസ്റ്റത്തിലും ജോബ് റിക്രൂട്ടിംഗിലുമുളള പരമ്പരാഗത കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ട്.
സ്കില്‍സ് പ്രയോജനപ്പെടുത്തുന്ന വിദ്യാഭ്യാസത്തിന് മാത്രമേ തൊഴില്‍ സാധ്യതയുള്ള യുവതയെ വാര്‍ത്തെടുക്കാന്‍ സാധിക്കൂ.തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് മാത്രമേ ഇനി തൊഴില്‍ സാധ്യതയും തുറക്കാനാകൂ. എന്നാല്‍ മലയാളി അര്‍ഹിക്കുന്ന നിലവാരത്തിലാണോ ജീവിക്കുന്നതെന്ന് ചോദിച്ചാല്‍ അല്ല എന്ന് വേണം പറയാന്‍. കാരണം മറ്റ് രാജ്യങ്ങളില്‍ വിജയിച്ച രീതികള്‍ പോലും അംഗീകരിക്കാന്‍ നമ്മള് തയ്യാറല്ലാത്തതു കൊണ്ടും അപകടങ്ങളെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതു കൊണ്ടുമാണിത്. ഈ കാഴ്ചപ്പാട് മലയാളി മാറ്റാന്‍ തയ്യാറായാല്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയ്ക്ക് പറയാനുള്ളത്.
പുതുതായ ഓരോ കാര്യത്തിനും നല്‍കേണ്ട പ്രയോറിറ്റി നല്കിയാല് മലയാളി പുതിയ ഉയരത്തിലെത്തും. ബഹിരാകാശ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര. ഭൂമിയെ പുതിയൊരു തലത്തില്‍ വീക്ഷിക്കാനുള്ള അവസരമായി അതിനെ കാണാനാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ ആഗ്രഹം. എന്നാല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുളള ദൗത്യം കേരളമായിരുന്നു ഏറ്റെടുത്തിരുന്നതെങ്കില്‍ അത് പല കാരണങ്ങള്‍ പറഞ്ഞ് മുടക്കാനായിരിക്കും ശ്രമമെന്ന് സന്തോഷ് അഭിപ്രായപ്പെടുന്നു. മലയാളിയുടെ ചിന്താഗതിയില്‍ വരുത്തേണ്ട പോസിറ്റീവ് അപ്രോച്ചിനെക്കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.
The popularly known traveller from Kerala,Santhosh George Kulangara express his thoughts from his travel experience that Keralites deserve a better living. He said that we fail to adopt the solutions which other countries have already found and succeeded, but we over think and convince that it might be risky for us. kerala has a wide scope of opportunities in agriculture industry and rain water harvesting, he said. Rain water is the only resource which requires Rs 0 investment, its is absolutely free all we need to work on its harvesting methods and make it to a product.
Santhosh George Kulangara has already visited many places on the globe, Space travelling is what excites him more. The experience to travel away from the earth, he want to make it experience to his followers and viewers through him right from the beginning of its preparation time, he said.
The education system in Kerala should be disrupted with the introduction of technologies. The industrialists look for an employee who is work oriented. The scope for job oriented academy has wide opportunities in near future and can help in the betterment of the society.