ഹോം നഴ്സായും, ഹോട്ടല്‍ സപ്ലൈയറായും സ്കൂള്‍ ടീച്ചേഴ്സായും റോബോട്ടുകളെ ഉപയോഗിക്കുന്ന ജപ്പാന് മറ്റൊരു സാമൂഹിക മാറ്റത്തിന് തുടക്കമിടുന്നു. പൂര്‍ണ്ണമായും റോബോട്ടിക് വെയിറ്റേഴ്സിനെ പരീക്ഷിക്കുന്ന ടോക്കിയോ കഫെയില്‍ ഇനി റോബോട്ടുകളെ നിയന്ത്രിക്കുക ഡിഫ്രറന്റ്ലി ഏബിള്‍ഡായ ജീവനക്കാരാകും. ഇതുവഴി ജപ്പാനില്‍ ഒരു സാമൂഹിക വിപ്ളവത്തിന് നാന്ദി കുറിക്കുകയാണ് ടോക്കിയോ കഫെ.
അംഗപരിമിതരെ ജപ്പാന്റെ പൊതുധാരയില്‍ എത്തിക്കാനുള്ള നീക്കമാണിതെന്ന് ടോക്കിയോ കഫെ മാനേജ്മേന്റ് വ്യക്തമാക്കുന്നു. ഒറ്റയ്ക്ക് ജോലി ചെയ്യാന്‍ കഴിവില്ലാത്ത പതിനായിരക്കണക്കിന് ആളുകളെ വിവിധ മേഖലകളില്‍ റോബോട്ടുകളെ നിയന്ത്രിക്കാനായി വിന്യസിക്കും. അതിന്റെ ആദ്യപടിയായാണ് ടോക്കിയോ കഫെയില്‍ റോബോട്ടുകളെ നിയന്ത്രിക്കാനായി ഡിഫ്രന്റലി ഏബിള്ഡായവരെ ഉപയോഗിക്കുന്നത് . ടെക്കനോളജിയിലൂടെ സൂപ്പര്‍ വികസനം നടക്കുന്ന ജപ്പാനില്‍ എല്ലാവിഭാഗം ജനങ്ങളേയും പൊതുധാരയിലെത്തിക്കാനുള്ള ഈ നീക്കത്തിന് വിലിയ അംഗീകാരം ലഭിച്ചുകഴിഞ്ഞു