Amygdala hijack, a common problem we face in day to day life

ചിലപ്പോള്‍ നമ്മുടെ മനസ് പെട്ടന്ന് ശൂന്യമായിപ്പോകും. ഒന്നും പെട്ടന്ന് ഓര്‍ത്തെടുക്കാന്‍ കഴിയാത്ത തൊട്ടടുത്ത നിമിഷം ചെയ്യേണ്ടതെന്തെന്ന് മറന്നുപോകുന്ന ഒരു അവസ്ഥ. സംരംഭകര്‍ മാത്രമല്ല മിക്കവാറും എല്ലാവരും അമിഗ്ദല ഹൈജാക്ക് എന്ന ഈ ഘട്ടത്തില്‍ കൂടി കടന്നുപോയിട്ടുളളവരാകും. ബിസനസിന്റെ സ്‌ട്രെസ് മുഴുവന്‍ അനുഭവിക്കുന്ന സംരംഭകര്‍ക്ക് ഈ ശൂന്യത ഒരുപക്ഷെ പതിവായി ആവര്‍ത്തിക്കപ്പെട്ടേക്കാം. ശരീരത്തിന് ആവശ്യമായ വിശ്രമവും ഉറക്കവും നല്‍കാത്തതുകൊണ്ടു വരുന്ന ഈ സാഹചര്യത്തെ മറികടക്കാനുളള ബ്രീത്തിംഗ് പ്രാക്ടീസാണ് മീ മെറ്റ് മീ ഫൗണ്ടര്‍ നൂതന്‍ മനോഹര്‍ ചാനല്‍ അയാമിലൂടെ ഇക്കുറി അവതരിപ്പിക്കുന്നത്.

പരീക്ഷ എഴുതുമ്പോഴോ ക്ലയന്റുമായി സംസാരിക്കുമ്പോഴോ പൊതുവേദിയില്‍ ക്ലാസുകള്‍ എടുക്കുമ്പോഴോ ഒക്കെ ഇത് സംഭവിക്കാം. തലച്ചോറിന്റെ ഭാഗമായ ലിംപിക് സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്ന അമിഗ്ദലയുമായി ബന്ധപ്പെട്ട ചെയ്ഞ്ചാണ് ഇതിന് കാരണം. ശരീരത്തിന് ശരിയായ ഉറക്കം ലഭിക്കാത്ത സാഹചര്യത്തിലാണ് അമിഗ്ദല ഹൈജാക്ക് സംഭവിക്കുന്നത്. മതിയായ ഉറക്കമെന്നത് നാല് മണിക്കൂറോ ആറ് മണിക്കൂറോ എട്ട് മണിക്കൂറോ ആകാം. അതായത് ഒരു വ്യക്തി ഉണര്‍ന്നെണീക്കുമ്പോള്‍ റിഫ്രഷ്ഡ് ആയിരിക്കണം. അങ്ങനെയെങ്കില്‍ അയാള്‍ക്ക് മതിയായ ഉറക്കം ലഭിച്ചുവെന്ന് പറയാം.

ശരീരത്തെ ബഹുമാനിക്കുക എന്നതാണ് ഇത്തരം സാഹചര്യം ഒഴിവാക്കാനുളള മാര്‍ഗം. മതിയായ ഉറക്കം ഉറപ്പുവരുത്തുക. ഉറങ്ങാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുന്‍പ് ലാപ്‌ടോപ്പുകളും മൊബൈലുകളും ഓഫ് ചെയ്ത് മനസിനെ സജ്ജമാക്കുക. കാരണം ഈ സ്‌ക്രീനുകള്‍ ഓണായി ഇരിക്കുന്നത് നമ്മുടെ മൈന്‍ഡിനെ സ്ലീപ്പിങ് പാറ്റേണിന് പുറത്ത് നിര്‍ത്തും. മനസ് സ്വസ്ഥമാക്കിയാലും ഉറങ്ങാന്‍ കഴിയാത്തവര്‍ക്ക് ഡീപ്പ് സ്ലോ ബ്രീത്തിലൂടെ മനസിനെയും ശരീരത്തെയും ഉറക്കത്തിലേക്ക് നയിക്കാം. പതുക്കെ ശ്വാസം ഉളളിലേക്കെടുത്ത് ഹോള്‍ഡ് ചെയ്ത് പുറത്തേക്ക് വിടുന്ന ടെക്‌നിക്ക് അനായാസം പ്രാക്ടീസ് ചെയ്യാവുന്നതാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version