എപ്പോഴും നമ്മള് പറയാറുളളതാണ് സന്തോഷം തോന്നുന്നില്ല, വിഷമം തോന്നുന്നു എന്നൊക്കെ. എങ്ങനെയാണ് സന്തോഷം തോന്നുക ? ആരാണ് അതിന് തടസം നില്‍ക്കുന്നത്. കാര്യം സിംപിളാണ്. ഹാപ്പിനസ് നമ്മുടെ റെസ്പോണ്‍സിബിലിറ്റിയാണെന്ന് മനസിലാക്കുക. അതിന് വേണ്ടി പ്രവര്‍ത്തിക്കുക. അപ്പോള്‍ തീര്‍ച്ചയായും നിങ്ങളുടെ മനസില്‍ സന്തോഷം നിറയ്ക്കാനാകും. ഒരു സംരംഭകനെ സംബന്ധിച്ച് മനസ് സന്തോഷമാക്കി വെയ്ക്കേണ്ടത് ഏറ്റവും ആവശ്യമാണ്. കാരണം ജോലികളില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാനും കൂടുതല്‍ ക്രിയാത്മകമായി കാര്യങ്ങള്‍ ചെയ്യാനും അത് സഹായിക്കും. മനസില്‍ സന്തോഷം നിറയ്ക്കാനുളള മാര്‍ഗങ്ങളാണ് മീ മെറ്റ്് മീ ഫൗണ്ടറും യോഗ ട്രെയിനറുമായ നൂതന് മനോഹര്‍ വിശദീകരിക്കുന്നത്.
നമ്മുടെ പ്രവര്‍ത്തിയിലും ചിന്തകളിലും ഉള്‍പ്പെടെ വരുത്തുന്ന മാറ്റങ്ങളിലൂടെ മനസില്‍ സന്തോഷം നിറയ്ക്കാന്‍ സാധിക്കും. ചില ദിവസങ്ങളില്‍ മനസിന് സന്തോഷം തരുന്ന ഇക്കണോമിക്കലായ അഞ്ച് ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിക്കുക. അല്ലെങ്കില്‍ ചിന്തകളില്‍, ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താന്‍ കഴിയണം. സന്തോഷം തരുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. കൂടുതലായി എന്തെങ്കിലും പഠിക്കാന്‍ ശ്രമിക്കുന്നതും മനസിലേക്ക് സന്തോഷം നിറയ്ക്കുന്ന പ്രവര്‍ത്തിയാണ്.
പ്രവര്‍ത്തികളിലും ചിന്തകളിലും ഡിപ്രസ്ഡായിരിക്കുമ്പോള്‍ സന്തോഷം തരുന്ന കാര്യങ്ങള്‍ ലിസ്റ്റ് ചെയ്ത് വര്‍ക്കൗട്ട് ചെയ്യുക. ഒരു പ്രത്യേക കാര്യം കിട്ടിയെങ്കില്‍ മാത്രമേ സന്തോഷമുണ്ടാകൂ എന്ന് വിചാരിക്കരുത്. ഹാപ്പിനസ് എന്നത് മനസിന്റെ ഉളളില്‍ തന്നെയാണ്. നമ്മള് എവിടെയാണെങ്കിലും എന്ത് ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും അവിടെ സന്തോഷം കണ്ടെത്തുകയാണ് വേണ്ടത്.