ഇനി ഗ്രാമങ്ങളിലും ഇ-കോമേഴ്‌സ് കമ്പനികള്‍ വാഴും കാലം

ഗ്രാമീണ മേഖലകളിലേക്കുള്ള ഇന്റര്‍നെറ്റ് വ്യാപനം വര്‍ധിച്ചതോടെ രാജ്യത്തെ റൂറല്‍ ഏരിയകളില്‍ വിപണനത്തിന്റെ പുതിയ സാധ്യതകളും തുറക്കപ്പെടുകയാണ്. ഇ- കൊമേഴ്സ് കമ്പനികള്‍ക്ക് വളര്‍ച്ചയുടെ വലിയ സാധ്യതകളാണ് ഇതിലൂടെ ഉണ്ടാകുക. റൂറല്‍ മേഖലകളെ ഡിജിറ്റലാക്കാനുള്ള സര്‍ക്കാര്‍ ഇടപെടലും വരുമാനത്തിലെ ഉയര്‍ച്ചയും ഇ കൊമേഴ്സ് കമ്പനികളുടെ റൂറല്‍ എക്സ്പാന്‍ഷന് അനുകൂല ഘടകങ്ങളാണ്.

2021 ഓടെ റൂറല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് സാന്നിധ്യം 45% ത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇത് 18% മാത്രമാണ് . റൂറല്‍ ഇന്ത്യയിലെ ഇ കൊമേഴ്സ് മാര്‍ക്കറ്റ് പൊട്ടന്‍ഷ്യല്‍ നാല് വര്‍ഷത്തിനുളളില്‍ 10-12 ബില്യന്‍ ഡോളറായി ഉയരുമെന്നാണ് EY India യുടെ Rural e-commerce; The untapped potential എന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ചെലവഴിക്കാനുളള പ്രവണതയും കാര്‍ഷികേതര വരുമാനമാര്‍ഗം മെച്ചപ്പെടുന്നതും ഇ കൊമേഴ്സ് കമ്പനികള്‍ക്ക് അനുകൂലമാകും. ഗ്രാമീണ മേഖലയില്‍ ന്യൂക്ലിയര്‍ ഫാമിലികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും സാധ്യത സജീവമാക്കുന്നു.

ടെക്‌നോളജിയിലൂടെ ഗ്രാമങ്ങളുടെ ഡെവലപ്പ്‌മെന്റ് കൂടിയാണ് ഇതിലൂടെ സാധ്യമാകുക. 2017 ല്‍ 359 ബില്യന്‍ ഡോളറാണ് റീട്ടെയ്ല്‍ മാര്‍ക്കറ്റിലേക്ക് ഇന്ത്യയിലെ റൂറല്‍ പോപ്പുലേഷന്‍ നല്‍കിയത്. ടോട്ടല്‍ റീട്ടെയ്ല്‍ മാര്‍ക്കറ്റിന്റെ 57 ശതമാനം വരുമിത്. 2021 ഓടെ ഇന്റര്‍നെറ്റില്‍ പ്രാദേശിക ഭാഷ ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 536 മില്യനിലെത്തും. റൂറല്‍ കണ്‍സ്യൂമേഴ്സിന്റെ വിശ്വാസം നേടിയെടുക്കുന്നതും പ്രൈസ് സെന്‍സിറ്റീവ് മെന്റാലിറ്റിയുമാണ് ഇ കൊമേഴ്സ് കമ്പനികള്‍ക്ക് വെല്ലുവിളിയാകുക.. ഇന്ത്യയിലെ റിമോട്ട് മാര്‍ക്കറ്റിലേക്ക് കടക്കാനുളള ശ്രമങ്ങള്‍ വന്‍കിട ഇ കൊമേഴ്‌സ് കമ്പനികള്‍ തുടങ്ങിക്കഴിഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version