What investors look for before investing in a Startup, founders watch this

ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റിലും ബൂട്ട്‌സ്ട്രാപ്പിലും സീഡ് ഫണ്ടിംഗിലും സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് Let’s Venture ഫൗണ്ടര്‍ ശാന്തി മോഹന്‍. പലപ്പോഴും ഐഡിയ മാര്‍ക്കറ്റിലെത്തിക്കാനും ലാര്‍ജ് സ്‌കെയില്‍ ബിസിനസിന് സ്‌കോപ്പുണ്ടോയെന്ന് അറിയാനുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ ബൂട്ട്‌സ്ട്രാപ്പിലേക്ക് നീങ്ങുന്നത്. എന്നാല്‍ ബിസിനസില്‍ ക്ഷമയാണ് കാണിക്കേണ്ടത്. ഒരുപക്ഷെ സ്ഥാപനം സ്‌കെയിലബിളാകുന്ന ഘട്ടമെത്താന്‍ സമയം പിടിക്കുമെങ്കിലും കാത്തിരുന്ന് ആ ഘട്ടത്തില്‍ സീഡ് മണി റെയ്‌സ് ചെയ്യുകയാണ് ഉചിതം

ഫൗണ്ടേഴ്‌സിന് ഏത് വഴിയാണ് നല്ലതെന്ന് മനസിലാക്കാന്‍ ഫോര്‍മുല ഒന്നുമില്ല. മാര്‍ക്കറ്റിനെയും അവിടുത്തെ പ്രോബ്ലംസും മറ്റൊരാളെക്കാള്‍ നന്നായി മനസിലാക്കണം. ഹൈ വാല്യുവേഷന്‍ നേടുക മാത്രമല്ല ഒരു കമ്പനിയുടെ ലക്ഷ്യം. വാല്യുവേഷന്‍ തീര്‍ത്തും സബ്ജക്ടീവാണ്. മാര്‍ക്കറ്റിലെ മറ്റ് പ്ലെയേഴ്‌സ് ആരൊക്കെയാണെന്നതും ഇന്‍ഡസ്ട്രി ഇന്‍വെസ്റ്റ്‌മെന്റിനെയും ഉള്‍പ്പെടെ ആശ്രയിച്ചിരിക്കും വാല്യുവേഷന്‍.

ഫണ്ടിംഗ് ആകസ്മികമായി സംഭവിക്കേണ്ടതാണ്. അത് സംരംഭകജീവിതത്തിലെ ഒരു നാഴികക്കല്ലുമാകണം. ഫണ്ട് ലഭിച്ചതുകൊണ്ട് സംരംഭകരായി മാറരുത്. കസ്റ്റമര്‍ മണിയാണ് ഇക്യുറ്റിയെക്കാള്‍ പ്രധാനമെന്ന് മനസിലാക്കണം. അതുകൊണ്ടു തന്നെ ബിസിനസ് ബില്‍ഡ് ചെയ്തതിന് ശേഷം മാത്രം എക്‌സ്റ്റേണല്‍ ക്യാപ്പിറ്റല്‍ റെയ്‌സ് ചെയ്യാന്‍ തയ്യാറെടുക്കുക.

ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റിംഗ് സിംപിളാണ്. പക്ഷെ അത്ര എളുപ്പമല്ല. തുടക്കത്തില്‍ സ്വന്തം നിലയില്‍ ഇന്‍വെസ്റ്റ്‌മെന്റിന് പോകുന്നതിന് പകരം മറ്റുളളവര്‍ക്കൊപ്പം കോ ഇന്‍വെസ്റ്ററായി കാര്യങ്ങള്‍ മനസിലാക്കുകയാണ് നല്ലത്. എപ്പോഴും ഹൈ ക്വാളിറ്റി ഫൗണ്ടേഴ്‌സിനെ സപ്പോര്‍ട്ട് ചെയ്യുന്നതില്‍ ശ്രദ്ധിക്കണം

Share.

1 Comment

  1. Hello, I saw your blog on Bing and have enjoyed checking it out. Thank you very much for the useful and detailed posts. I will be subscribing to your RSS feed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version