സ്റ്റാര്‍ട്ടപ് എന്ന സ്റ്റാറ്റസ് സംരംഭം തുടങ്ങാനുള്ള പ്രചോദനവും പരിഗണനയുമായി മാത്രം കാണുകയും സ്കെയിലപ്പിനും വരുമാനം കണ്ടെത്താനുമുള്ള അശ്രാന്ത പരിശ്രമം ഫൗണ്ടേഴ്സിന്‍റെ ഭാഗത്ത് ഉണ്ടാവണമെന്നും നാസ്കോം സെന്‍റര്‍ ഏഫ് എക്സലന്‍സിന്‍റെ ഓപ്പണ്‍ ഇന്നവേഷന്‍ ലീഡ് വിജേത ശാസ്ത്രി അഭിപ്രായപ്പെട്ടു. കസ്റ്റമേഴ്സിനെ അറിയുകയും, ടെക്നോളജി അഡാപ്റ്റുചെയ്യുകയും മാര്‍ക്കറ്റുപഠിക്കകയും വേണമെന്നാണ് സ്റ്റാര്‍ട്ടപ്പുകളോട് പറയാനുള്ളത്. കാരണം വലിയ പൊട്ടന്‍ഷ്യലാണ് രാജ്യത്തിനുള്ളത്. ഒരല്പം ശ്രമിച്ചാല്‍ ഏറെ വളരാനുള്ള സാഹചര്യമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കിയിരിക്കുന്നതെന്നും വിജേത ശാസ്ത്രി പറഞ്ഞു. channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശദമായി അറിയുവാന്‍ വീഡിയോ കാണുക