കണ്ണൂരിന്‍റെ വ്യവസായ വാണിജ്യ ചരിത്രത്തില്‍ പുതിയ മുഖം നല്‍കിക്കൊണ്ട് കേരളത്തിലെ പിപിപി മോഡല്‍ ഇന്‍കുബേഷന്‍ സെന്‍റര്‍ യാഥാര്‍ത്ഥ്യമാവുകയാണ്. മലബാര്‍ ഇന്നവേഷന്‍ ആന്‍റ് എന്‍ട്രപ്രണര്‍ഷിപ്പ് സോണ്‍ -MiZone ഈ മാസം 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ക്ലേ മാനുഫാക്ചറിംഗ് രംഗത്ത് പേരുകേട്ട Kerala Clays & Ceramic പ്രൊഡക്ട്സ് ലിമിറ്റഡും കേരള സ്റ്റാര്‍ട്ടപ്പ്മിഷനും നോര്‍ത്ത് മലബാറിലെ സംരംഭ കൂട്ടായ്മയും ഒരുമിച്ചാണ് ഉത്തര മലബാറിന് പുതിയ എന്‍ട്രപ്രണര്‍ ഇന്നവേഷന്‍ സെന്‍റര്‍ ഒരുക്കുന്നത്. 300 സീറ്റുകള്‍ ഉള്ള ഇന്‍കുബേഷന്‍ സെന്‍ററില്‍ 60ശതമാനവും കേരളത്തിലെയും ബംഗലൂരുവിലെയും സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം ബുക്ക് ചെയ്ത് കഴിഞ്ഞു. മലബാറിലും, മറുനാട്ടില്‍ പോയി വിജയകരമായി സംരംഭം നടത്തി വിജയക്കൊടി പാറിച്ചവരുമായ ഒരു കൂട്ടം സംരംഭകര്‍ തിരിച്ച് നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ടെക്നിക്കല്‍ സ്പേസിനെക്കുറിച്ച് ഗൗരമായി ചിന്തിച്ച് തുടങ്ങിയതെന്ന് MiZone ചെയര്‍മാന്‍ ഷിലന്‍ സഗുണന്‍ പറഞ്ഞു.
സഹകരണ സംഘങ്ങളും തൊഴിലാളികളുടെ സ്വാശ്രയ സംരംഭക യൂണിറ്റുകളും ഉള്‍പ്പെടെ വളരെ പെക്യൂലിയറായ വ്യവസായ വാണിജ്യ ചരിത്രമാണ് കണ്ണൂരിലേത്. അവിടെ പബ്ലിക്ക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പോടെ ഒരു സംരംഭക മോഡല്‍ കെട്ടിപ്പടുക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് MiZone എംഡി സുഭാഷ് വ്യക്തമാക്കി. കേരള ക്ലേ ആന്‍റ് സെറാമിക്സിന്‍റെ സ്ഥലത്ത് കേരളസ്റ്റാര്‍ട്ടപ്പ്മിഷന്‍റെ ഫണ്ടിംഗോടെ കേരളത്തിലെ നേറ്റീവ് എയ്ഞ്ചല്‍ നെറ്റ്വര്‍ക്കായ Malabar Angels ന്‍റെ സപ്പോര്‍ട്ടോടും കൂടിയാണ് ഇന്‍കുബേഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുക.അഗ്രികള്‍ച്ചര്‍, പ്ലൈവുഡ്, ഫര്‍ണിച്ചര്‍ തുടങ്ങിയുള്ള കണ്ണൂരിന്‍റെ പരന്പരാഗത മേഖലകളെ, അന്താരാഷ്ട്ര നിലവാരത്തില്‍ സ്കെയിലപ്പ് ചെയ്യാന്‍ MiZone സഹായിക്കും. ഒപ്പം ഐടി രംഗത്തെ ഡിസ്റപ്റ്റീവ് ആശയങ്ങളുമായെത്തുന്ന യുവ സംരംഭകര്‍ക്ക് മികച്ച അവസരവും MiZone നല്‍കും. ഫെബ്രുവരി 22ന് ഇന്‍കുബേഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് ‘സ്റ്റാര്‍ട്ടപ്പ് മലബാര്‍ ‘സംരംഭക സെമിനാറും സ്പീക്കര്‍ സീരീസ് സെഷനുകളും നടക്കും.പ്രമുഖ സംരംഭകരും എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സും പരിപാടിയില്‍ പങ്കെടുക്കും.