ഇന്നോവേറ്റീവ് ഐഡിയ സ്റ്റാര്‍ട്ടപ്പ് മത്സരവുമായി നാഗാലാന്റ് സര്‍ക്കാര്‍. കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ളതാണ് മത്സരം. 8.80 ലക്ഷം രൂപയാണ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം. ഇന്നോവേറ്റീവ് സ്റ്റാര്‍ട്ടപ്പ് ഐഡിയകളുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത്. മാര്‍ഗനിര്‍ദേശം നല്‍കുകയും ഇന്‍കുബേറ്റ് ചെയ്യുകയും ചെയ്യും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ നാഗാലാന്റ് യാത്രയിലാണ് മത്സരം പ്രഖ്യാപിച്ചത്. ഹീറോ ഓഫ് ദ സ്റ്റേറ്റ്, ഇന്നോവേറ്റീവ് ഐഡിയ ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് ടെക്‌നോളജി, ടോപ് വിമണ്‍ എന്‍ട്രിപ്രിണര്‍ കാറ്റഗറികളിലാണ് സമ്മാനം. നാഗാലാന്റ് സ്റ്റാര്‍ട്ടപ്പ് യാത്ര വാന്‍ നാല് ദിവസങ്ങളിലായി സംസ്ഥാനത്തെ12ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യാത്ര നടത്തും.