ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ PSA, 2021ല്‍ Citroen കാര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. MG Motor, Kia എന്നീ ബ്രാന്‍ഡുകളും ഇന്ത്യയില്‍ ലോഞ്ചിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ PSA Groupe ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് ചെയര്മാന് Carlos Tavarse പറഞ്ഞു.
കാര്‍ മാനുഫാക്ചറിംഗിന് ചെന്നെയില്‍ PSA Groupe നിക്ഷേപം നടത്തിയിരുന്നു. വെഹിക്കിള്‍ ആന്റ് പവര്ട്രെയിനിംഗ് മാനുഫാക്ചറിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ 100 മില്യണ്‍ യൂറോയാണ് തമിഴ്നാട്ടില്‍ കമ്പനി നിക്ഷേപിച്ചത്. CK Birla ഗ്രൂപ്പിനൊപ്പം സംയുക്ത സംരംഭമായി ഇന്ത്യയിലെത്തുമെന്ന് 2017ല്‍ തന്നെ PSA Groupe പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്താന്‍ citroen ബ്രാന്‍ഡിനെ തെരഞ്ഞെടുത്ത കാര്യം വാര്‍ഷിക പ്രവര്‍ത്തന ഫല പ്രഖ്യാപനത്തിന് ശേഷമാണ് PSA Groupe ചെയര്മാന് അറിയിച്ചത്. യൂറോപ്പിന് പുറത്തുള്ള വാഹന വില്‍പ്പനയില്‍ 2021 ആകുമ്പോഴേക്കും 50 ശതമാനം വര്‍ധനവാണ് PSA Groupe ലക്ഷ്യം വെക്കുന്നത്.