Rahul Sasi's CloudSEK helps companies to protect their data by AI-based cybersecurity solutions

മനുഷ്യന്റെ ഇന്റഗ്രിറ്റിക്കും പ്രൈവസിക്കും വെല്‍ത്തിനും ഇന്ന് ഏറ്റവും വലിയ ഭീഷണി സൈബര്‍ സെക്യൂരിറ്റിയാണ്. പഴുതുകളില്ലാത്ത സൈബര്‍ സെക്യൂരിറ്റി സംവിധാനത്തിനായി റിസര്‍ച്ചും, വലിയ നിക്ഷേപവും ലോകമെങ്ങും നടക്കുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍, ബാങ്കുകള്‍ മറ്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, അങ്ങനെ എല്ലാ മേഖലകളിലും സൈബര്‍ സെക്യൂരിറ്റി അനിവാര്യമായ മുന്‍കരുതലായി മാറുമ്പോള്‍ മലയാളി ഫൗണ്ടര്‍ രാഹുല്‍ ശശി നേതൃത്വം നല്‍കുന്ന, CloudSEK എന്ന സ്റ്റാര്‍ട്ടപ് ഇന്റര്‍നാഷണല്‍ പ്‌ളാറ്റ്‌ഫോമുകളിലുള്‍പ്പടെ ശ്രദ്ധനേടുകയാണ്.

2015ലാണ് രാഹുല്‍ ശശിയും സിഇഒ സൗരഭ് ഇസാറും ചേര്‍ന്ന് ക്ലൗഡ്സേക് ആരംഭിച്ചത്. ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ എം.വി.മീരാന്‍ ഫൗണ്ടേഷന്‍ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റെമെന്റ് നേടിയാണ് ക്ലൗഡ് സെക്കിന്റെ തുടക്കം. എക്സ്ഫിനിറ്റി വെന്‍ച്വേഴ്സ്, ഇന്‍ഫോസിസ് ബോര്‍ഡ് മെമ്പര്‍ വി.ബാലകൃഷ്ണന്‍, StartupXseed വെന്‍ച്വേഴ്സ് എന്നിവര്‍ നിലവില്‍ ക്ലൗഡ്സെക്ക് ഇന്‍വെസ്റ്റേഴ്സാണ്.

ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡിലെയോ മറ്റ് ഫിനാന്‍ഷ്യല്‍ ഡാറ്റകളോ മോഷ്ടിച്ച്, നിഗൂഢമായ പ്‌ളാറ്റ്‌ഫോമുകളില്‍ വില്‍പ്പനയ്ക്ക് വെയ്ക്കുകയാണ് സൈബര്‍ ക്രിമിനലുകള്‍ ചെയ്യുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി, മോഷ്ടാവിന്റെ മുന്നെ സഞ്ചരിച്ച്, വിവരങ്ങളോ പണമോ നഷ്ടമാകും മുമ്പ് ബന്ധപ്പെട്ട സ്ഥാപനങ്ങളെ അലേര്‍ട്ട് ചെയ്യുകയാണ് ക്ലൗഡ് സെക്ക് ചെയ്യുന്നതെന്ന് ഫൗണ്ടര്‍ രാഹുല്‍ ശശി. ചാനല്‍ അയാം ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

പ്രീ സീരീസ് എ ഫണ്ടിംഗില്‍ 14 കോടിയും ഐഡിഎപഫ്‌സ് പരമ്പരയില്‍ നിന്ന് 3.5 കോടിയും റെയ്‌സ് ചെയ്ത ക്ലൗഡ് സേക്ക്, മികച്ച ഇന്‍വെസ്റ്റ്മന്റിലൂടെ ആഗോള സാന്നിധ്യം ഉറപ്പിക്കുകയാണ്. ലീഡിംഗ് ബാങ്കുകളും, ഇ കൊമേഴ്‌സ് സ്ഥാപനങ്ങളും, കോര്‍പ്പറേറ്റുകളും ഇന്ന് ക്ലൗഡ് സേക്കിന്റെ ക്ലൈന്റാണ്.

ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് തട്ടിപ്പുകളും സൈബര്‍ കുറ്റകൃത്യങ്ങളും പെരുകുമ്പോള്‍ വലിയ മാര്‍ക്കറ്റ് സാധ്യതയാണ് ക്‌ളൗഡ് സെക്ക് തുറന്നിടുന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version