സ്റ്റുഡന്റ് ഹൗസിംഗ് സ്റ്റാര്‍ട്ടപ്പിന് 4.4 മില്യണ്‍ ഡോളറിന്റെ നിക്ഷേപം. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Stanza Living, Alteria കാപ്പിറ്റലില്‍ നിന്നാണ് നിക്ഷേപം നേടിയത്. കെട്ടിടങ്ങള്‍ ലീസിനെടുത്ത് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് Stanza Living താമസസൗകര്യം ഒരുക്കുന്നു. ഫിനാന്‍സിംഗ്, ഫണ്ടിംഗ് സ്‌ട്രെക്ചറുകള്‍ ഡെവലപ് ചെയ്യാന്‍ ഫണ്ട് സഹായിക്കും. അനിന്ദ്യ ദത്ത, സന്ദീപ് ഡാല്‍മിയ എന്നിവര്‍ ചേര്‍ന്ന് 2017ലാണ്Stanza Living തുടങ്ങിയത്. കഴിഞ്ഞ 15 മാസത്തിനിടയില്‍ Sequoia Capital, Matrix, Accel Partners എന്നിവയില്‍ നിന്ന് 12.3 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.