Yellow Chips-One stop for varieties of traditional  Kerala Chips

കേരളത്തിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് ചിപ്സ് ചെയിനാണ് Yellow Chips. മലയാളിയുടെ ഉപ്പേരിക്ക് വലിയ മാര്‍ക്കറ്റ് സാധ്യതയുണ്ടെന്ന് തെളിയിക്കുകയാണ് സുഹൃത്തുക്കളായ നിഷാന്ത് കൃപാകറും വിമല്‍ തോമസും ഫൗണ്ടേഴ്‌സായ യെല്ലോ ചിപ്‌സ്. ആലപ്പുഴ കേന്ദ്രമായ മദീന ഗ്രൂപ്പ് 1 കോടി രൂപയുടെ നിക്ഷേപം ഇറക്കിയതോടെ Yellow Chips വാര്‍ത്തകളിലും ഇടം നേടി. ചക്കിലാട്ടിയ നൂറ് ശതമാനം ശുദ്ധമായ വെളിച്ചെണ്ണയാണ് നേന്ത്രക്കായ, ചക്ക, കപ്പ ചിപ്സുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതെന്ന് നിഷാന്ത് പറയുന്നു.

രാജ്യത്ത തന്നെ ആദ്യത്തെ റീട്ടെയില്‍ ചിപ്സ് സ്റ്റാര്‍ട്ടപ്പാണ് Yellow Chips എന്ന് നിഷാന്ത് വ്യക്തമാക്കുന്നു. നേന്ത്രക്കായ,ചക്ക,കപ്പ, ബീറ്റ്‌റൂട്ട്, ചേന വറുത്തത് എന്നിവ മാത്രമുണ്ടാക്കുന്ന റീട്ടെയില്‍ ചെയിന്‍ എന്ന കണ്‍സപ്റ്റില്‍ തുടങ്ങിയതാണ് Yellow Chips. ചിപ്സിന് ഏകദേശം 1300 കോടിയോളം രൂപയുടെ വിപണിയാണുള്ളത്. 2023 ആകുമ്പോഴേക്കും ഇത് 2500 കോടിയോളമായി ഉയരുമെന്നും നിഷാന്ത് കൃപാകര്‍ പറയുന്നു.

എളമക്കരയില്‍ കീര്‍ത്തിനഗറിലാണ് ആദ്യത്തെ സ്റ്റോര്‍ തുറന്നത്. ഇന്‍ഫോപാര്‍ക്കില്‍ കിയോസ്‌ക് ഓപ്പണ്‍ ചെയ്തു. ഗുജറാത്തില്‍ വഡോദര, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലായി യെല്ലോ ചിപ്സ് ലോഞ്ച് ചെയ്തു. വിദേശ മാര്‍ക്കറ്റിലേക്കുള്‍പ്പടെ എത്താനുള്ള ശ്രമമാണ് യെല്ലോ ചിപ്‌സ് നടത്തുന്നത്. 2025 ആകുമ്പോഴേക്കും 100 സ്റ്റോര്‍, 100 കോടി സെയില്‍സ് എന്നതാണ് Yellow Chips ലക്ഷ്യം വെക്കുന്നതെന്നും നിഷാന്ത് വ്യക്തമാക്കുകയാണ് KNOW MY BRAND എന്ന സെഗ്മന്റില്‍.

 

Banana chips are the most common and famous snacks in Kerala. There are plenty of banana chips making shops in Kerala, at least one in every single street or lane. But, most of them cook chips in store-bought oil which compromise the quality of it. Well, Nishanth Kripakar and Vimal Thomson found that the demand for traditional Kerala Chips were high. Thus, Yellow chips were born and they cook chips in Kalpathy Agraharam cooking style. Yellow chips sell Banana, jackfruit beetroot and tapioca chips. Recently, Alapuzha based Madeena group invested Rs 1 Crore angel investment in the firm. The company started operations in August 2018 with an initial investment of Rs 10 lakh. The firm has branches in Ahmedabad, Surat and Vadodara in Gujarat. Nishath says that the chips market is growing fast in Kerala and by 2023.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version