ഇന്ത്യ ഇന്നൊവേഷന്‍ ഗ്രോത്ത് പ്രോഗ്രാമിന്റെ ഭാഗമായുള്ള റോഡ് ഷോ കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ സംഘടിപ്പിച്ചു. ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ ശാസ്ത്ര സാങ്കേതിക വകുപ്പും യുഎസ് എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിനും ടാറ്റ ട്രസ്റ്റും ചേര്‍ന്ന് രൂപീകരിച്ച ഇനിഷ്യേറ്റീവാണ് IIGP. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളെ സപോര്‍ട്ട് ചെയ്യുന്നതിനായി രൂപംകൊണ്ട IIGP, ഇന്ത്യന്‍ ഇന്നൊവേഷന്‍ എക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

2007ല്‍ ആരംഭിച്ച IIGP 2.0, വിജയകരമായ പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് പ്രോഗ്രാമാണെന്ന് FICCI അഡീഷണല്‍ ഡയറക്ടര്‍ സമ്രാട്ട് സൂ പറഞ്ഞു. വിവിധ യൂണിവേഴ്സിറ്റികളിലുള്ള വിദ്യാര്‍ഥികള്‍ക്ക് IIGP യൂണിവേഴ്സിറ്റി ചലഞ്ചില്‍ അപ്ലൈ ചെയ്യാം.ആശയങ്ങള്‍ ഉള്ളവര്‍ അപ്ലൈ ചെയ്താല്‍ പ്രോട്ടോടൈപ്പ് സ്റ്റേജിലെത്താന്‍ കൃത്യമായ മെന്റര്‍ഷിപ്പും ഗൈഡന്‍സും ഈ പ്രോഗ്രാമിലൂടെ ലഭ്യമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓപ്പണ്‍ ഇന്നൊവേഷന്‍ പ്രോഗ്രാമിലൂടെ അപ്ലൈ ചെയ്യാം. ഏത് മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷ നല്‍കാം. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗ്രാന്റ്, മെന്ററിംഗ് തുടങ്ങി ഇന്റസ്ട്രിയിലേക്ക് കണക്ട് ചെയ്യാന്‍ വരെയുള്ള സഹായം നല്‍കുമെന്നും സമ്രാട്ട് സൂ വ്യക്തമാക്കി.

25 ലക്ഷം രൂപ വരെ ഗ്രാന്റും ഗ്ലോബല്‍ ലീഡേഴ്‌സിന്റെ മെന്റര്‍ഷിപ്പുമായിരുന്നു റോഡ്‌ഷോയുടെ ഹൈലൈറ്റ്. FICCI, IUSSTF, IIM അഹമ്മദാബാദ്, IIT ബോംബെ എന്നിവരാണ് ഇംപ്ലിമെന്റേഷന്‍ പാര്‍ട്‌ണേഴ്‌സ്.

വേണ്ടത്ര ഫണ്ടിംഗും മെന്ററിംഗും ഇല്ലാത്ത കാരണത്താല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ കഴിയാതെ നില്‍ക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകമാകുന്ന പ്രോഗ്രാമാണ് IIGP എന്ന് FICCI കേരള മേധാവി സാവിയോ മാത്യു പറഞ്ഞു. മേജര്‍ ഇന്‍ഡസ്ട്രി പ്ലേസിലേക്ക് കണക്ട് ചെയ്യാന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്ന ഐഡിയല്‍ പ്രോഗ്രാമാണ് IIGP. ഇതു വഴി സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടിംഗിനും മെന്റര്‍ഷിപ്പിനുമുള്ള അവസരം ലഭിക്കും. സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്നാണ് FICCI ഈ പ്രോഗ്രാം നടത്തുന്നതെന്നും സാവിയോ മാത്യു പറഞ്ഞു.

ഇന്ത്യയിലെ സാമൂഹിക-വ്യാവസായിക മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് ടെക്നോളജി കൊണ്ട് പരിഹാരം കാണുന്ന ഇന്നൊവേറ്റേഴ്‌സിനെയും എന്‍ട്രപ്രണേഴ്‌സിനെയും കണ്ടെത്തുക എന്നതാണ് IIGP ലക്ഷ്യമിടുന്നത്. യൂണിവേഴ്‌സിറ്റി ചലഞ്ച്, ഓപ്പണ്‍ ഇന്നൊവേഷന്‍ ചലഞ്ച് എന്നീ പാരലല്‍ ട്രാക്കുകളിലൂടെയാണ് IIGP, ഇന്നവേഷനുകളെ കണ്ടെത്തുന്നതും പിന്തുണ നല്‍കുന്നതും. വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ആശയങ്ങളോ ഇന്നൊവേഷനുകളോ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതാണ് യൂണിവേഴ്‌സിറ്റി ചലഞ്ച്. ഈ വര്‍ഷത്തെ പ്രോഗ്രാമിലേക്ക് ഏപ്രില്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം.

തെരഞ്ഞെടുക്കപ്പെടുന്ന 10 ടീമുകള്‍ക്ക് 10 ലക്ഷം വരെ റിസര്‍ച്ച് ഗ്രാന്റ് ലഭിക്കും.കൂടാതെ ഡിസൈന്‍ തിങ്കിംഗ് വര്‍ക്ഷോപ്പില്‍ പങ്കെടുക്കാനും മെന്റര്‍ഷിപ്പിനും അവസരം ലഭിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version