പട്ടിണിയും ദാരിദ്ര്യവും ഇന്നും മനുഷ്യരെ മരണത്തിലേക്ക് തള്ളിവിടുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ബംഗലൂരുവില്‍ 26കാരനായ Harshil Mittal എന്ന സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ആ യാഥാര്‍ത്ഥ്യത്തോട് മറ്റൊരു തരത്തിലാണ് പ്രതികരിച്ചത്. വീടുകളില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ കുറച്ചധികം ഉണ്ടാക്കിയാല്‍ ആ പങ്ക് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കാനാകും. Let’s Feed Bengaluru എന്ന വൊളന്ററി ഓര്‍ഗനൈസേഷന്‍ തുടങ്ങിയാണ് ഒരു സമൂഹിക വിപ്ലവത്തിന് ഹര്‍ഷിലും സുഹൃത്തുക്കളും തുടക്കമിട്ടത്.

തുടക്കം 40 പാക്കറ്റ് ഫുഡില്‍ നിന്ന്

തുടക്കത്തില്‍ 40 പാക്കറ്റ് ഫുഡ് ആണ് ഇവര്‍ വിതരണം ചെയ്തത്. മാസത്തിലൊരു ഞായറാഴ്ചയാണ് Let’s Feed Bengaluru ഫുഡ് ഡൊണേഷന്‍ ഡ്രൈവ് നടത്തുന്നത്. അതേ കുറിച്ച് മുന്‍കൂട്ടി ഫേസ്ബുക്കില്‍ അറിയിക്കും. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം.

പണം വേണ്ട, ഭക്ഷണം മതി

മറ്റ് സന്നദ്ധസംഘടനകളില്‍ നിന്ന് Let’s Feed Bengaluru വ്യത്യസ്തമാകുന്നത് ഇവര്‍ പണം സ്വീകരിക്കില്ല എന്നതാണ്. ഭക്ഷണം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് Let’s Feed
Bengaluruവില്‍ രജിസ്റ്റേഡ് ഡോണേഴ്‌സാവാം. വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവരും, ബിസിനസുകാരും വിദ്യാര്‍ഥികളുമെല്ലാം Let’s Feed Bengaluruവില്‍ ഡോണേഴ്‌സായും വൊളന്റിയേഴ്‌സായും പ്രവര്‍ത്തിക്കുന്നു.

3 ലക്ഷത്തോളം പേര്‍ക്ക് അന്നം നല്‍കി

ആദ്യ ഘട്ടമെന്നോണം ബംഗലൂരുവിലെ തിലക് നഗറിലെ വീടായ വീടുകളിലെല്ലാം ഹര്‍ഷിലും സുഹൃത്തുക്കളും കയറിയിറങ്ങി. ആവശ്യക്കാരിലേക്ക് ഭക്ഷണം
എത്തിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് അന്വേഷിച്ചു. 40 ചേരിനിവാസികള്‍ക്ക് ഒരു നേരത്തെ അന്നം നല്‍കിക്കൊണ്ടായിരുന്നു ഹര്‍ഷിലിന്റെയും സംഘത്തിന്റെയും തുടക്കം. ഇപ്പോള്‍ അഞ്ച് നഗരങ്ങളിലായി മൂന്ന് ലക്ഷത്തോളം ആളുകള്‍ക്ക് ഇവര്‍ ഭക്ഷണം നല്‍കി കഴിഞ്ഞു.

സ്നേഹത്തില്‍ പൊതിഞ്ഞ അന്നം വിളമ്പി ഹര്‍ഷിലും സംഘവും

2016ല്‍ Let’s Feed Bengaluru പേര് മാറ്റി, let’s spread love എന്നാക്കി. ലോകത്തിന് നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ ഭക്ഷണം വിളമ്പുകയാണ് ഹര്‍ഷിലും സുഹൃത്തുക്കളും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version