ഇലക്ട്രിക് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പിന് സച്ചിന്‍ ബന്‍സാലിന്റെ നിക്ഷേപം. ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Ather Energy സ്റ്റാര്‍ട്ടപ്പാണ് 51 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയത്. Flipkart കോഫൗണ്ടര്‍ സച്ചിന്‍ ബന്‍സാല്‍ നേതൃത്വം നല്‍കിയ ഫണ്ടിംഗ് റൗണ്ടിലാണ് നിക്ഷേപം നേടിയത്. 32 മില്യണ്‍ ഡോളറാണ് സച്ചിന്‍ ബന്‍സാല്‍ ഇന്‍വെസ്റ്റ് ചെയ്തത്. വര്‍ഷത്തില്‍ 1 മില്യണ്‍ വാഹനങ്ങള്‍ പ്രൊഡ്യൂസ് ചെയ്യുന്ന മാനുഫാക്ചറിംഗ് ഫെസിലിറ്റി തുടങ്ങാന്‍ ഫണ്ട് വിനിയോഗിക്കും. 130 കോടി രൂപ ചെലവില്‍ 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 6500 Ather Grid ഫാസ്റ്റ് ചാര്‍ജിംഗ് പോയിന്റ് സ്ഥാപിക്കും. 2023 അവസാനത്തോടെ 30 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് Ather പദ്ധതിയിടുന്നത്.