സ്മാര്‍ട്ട്സിറ്റി കൊച്ചിയുടെ അടുത്ത ഘട്ടങ്ങളില്‍ വന്‍ വികസന പദ്ധതികള്‍. 4000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി പദ്ധതി തയ്യാറാക്കി. പാര്‍പ്പിടാവശ്യങ്ങള്‍ക്കുള്ള പ്ലോട്ടുകള്‍ വികസിപ്പിക്കുക, ടൗണ്‍ഷിപ്പ് മേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുക എന്നിവ ലക്ഷ്യം. മൂന്നാംഘട്ടത്തില്‍ പാര്‍പ്പിടം, കായികം, വിനോദം എന്നിവയ്ക്കായി 30 ഏക്കര്‍ നീക്കിവയ്ക്കും. നാല്, അഞ്ച് ഘട്ടങ്ങളിലേക്കായി 200 കോടി രൂപയുടെ പദ്ധതികള്‍. ലുലു ഗ്രൂപ്പ്, പ്രസ്റ്റീജ് ഗ്രൂപ്പ്, മാരാട്ട് ഗ്രൂപ്പ്,ഹോളിഡേ ഗ്രൂപ്പ്, ഷുള്‍ട് ഗ്രൂപ്പ് എന്നിവ പദ്ധതികളുടെ വികസന പങ്കാളികളാകാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.