വീട്ടമ്മമാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആമസോണില്‍ പാര്‍ട് ടൈം ജോലിയ്ക്ക് അവസരം.ടൂ വീലറുള്ളവര്‍ക്ക് ആമസോണ്‍ ഫ്ളക്സില്‍ സൈന്‍ അപ്പ് ചെയ്ത് ഫ്രീലാന്‍സ് ഡെലിവറി പാര്‍ട്ണേഴ്സ് ആകാം. ഡെലിവറി വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് Amazon Flex എന്ന ഡെലിവറി പ്രോഗ്രാം അവതരിപ്പിച്ചത്. മണിക്കൂറില്‍ 120-140 രൂപ വരെ വരുമാനം നേടാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴി എല്ലാ ബുധനാഴ്ചയും പെയ്മെന്റ് ലഭിക്കും. Amazon Flex പാര്‍ട്ടിസിപ്പന്റ്സ് 5 ലക്ഷത്തിന്റെ ഗ്രൂപ്പ് ഇന്‍ഷൂറന്‍സിന് കീഴില്‍ വരും. നിലവില്‍ ബംഗളൂരു, ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് സര്‍വീസുള്ളത്.