ഫണ്ട് കണ്ടെത്താനും നേടാനും സാധിച്ചാല്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ വന്‍ വിജയമാകുമെന്ന് ഇന്‍വെസ്റ്ററും എന്‍ട്രപ്രണറുമായ ഡോ.റിതേഷ് മാലിക് വ്യക്തമാക്കുന്നു. ചാനല്‍ അയാം ഡോട്ട് കോം ഫൗണ്ടര്‍ നിഷ കൃഷ്ണനോട് സംസാരിക്കവേ, കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതകള്‍ തന്നെ മുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളും ഫൗണ്ടെഴ്സും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളും അദ്ദേഹം ഷെയര്‍ ചെയ്യുന്നു
1. ഏറ്റവും മികച്ച പ്രൊഡക്ടുകള്‍ അവതരിപ്പിക്കുന്നതില്‍ ഫോക്കസ് ചെയ്യുക
2. കൊച്ചിയില്‍ സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനം ശ്രദ്ധിക്കുമ്പോഴും ബംഗളൂരു, ഡെല്‍ഹി, സിലിക്കണ്‍ വാലി എന്നിവിടങ്ങളില്‍ പോയി നിര്‍ബന്ധമായും ആളുകളെ മീറ്റ് ചെയ്ത് നിങ്ങളെ ഇന്‍ട്രൊഡ്യൂസ് ചെയ്യാനാകണം
3. സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഫണ്ട് നേടേണ്ടത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കണം. ക്യാപിറ്റലും ഫണ്ടുമാണ് ഏറ്റവും പ്രധാന കാര്യം. മൂലധനത്തിന്റെ അപര്യാപ്തതയാണ് കേരള സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രധാന പ്രശ്നം. കൃത്യമായ മൂലധനം ഉണ്ടെങ്കില്‍ ആ സ്റ്റാര്‍ട്ടപ്പുകളെ മില്യണ്‍ ഡോളര്‍ കമ്പനിയാകുന്നതിനെ തടസപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ല.
4. സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ പ്രൊഡക്ടിന് ശ്രദ്ധ കൊടുക്കുന്നതിനൊപ്പം തന്നെ കമ്പനിയെ കുറിച്ചും വിശാലമായ കാഴ്ചപ്പാടുണ്ടാകണം.
5. വിശാലമായ രീതിയില്‍ ചിന്തിക്കുന്നില്ലെന്നതാണ് കേരളത്തിലെ പല എന്‍ട്രപ്രണേഴ്സിന്റെയും പ്രശ്നം. വലിയ മാര്‍ക്കറ്റും വിശാലമായ പ്രൊഡക്റ്റ് റീച്ചും സ്വന്തമാക്കാന്‍ മനസ്സ് വെക്കണമെന്നും ഡോ.റിതേഷ് മാലിക് വ്യക്തമാക്കുന്നു