Know the startup segment in India which receives highest funding

മികച്ച എന്‍ട്രപ്രണേഴ്‌സ്, ആശയങ്ങള്‍, ഇന്‍വെസ്റ്റേഴ്‌സ്, വെന്‍ച്വര്‍ കാപ്പിറ്റലിസ്റ്റ്‌സ്
-ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം കടന്നുപോകുന്നത് സുവര്‍ണകാലഘട്ടത്തിലൂടെയാണ്. 2018ല്‍ 743 ഡീലുകള്‍ സക്‌സസ്ഫുള്ളായതോടെ സ്റ്റാര്‍ട്ടപ്പുകള്‍ കൈവരിച്ചത് 11 ബില്യണ്‍ ഡോളറാണ്. ഇതില്‍ ഇ-കൊമേഴ്‌സ്, കണ്‍സ്യൂമര്‍ സര്‍വീസസ്(ഹൈപ്പര്‍ലോക്കല്‍), ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ഫണ്ടിംഗ് ഡീലുകള്‍ നടക്കുന്നത്.

ഇ-കൊമേഴ്‌സും കണ്‍സ്യൂമറും ഫിന്‍ടെക്കും

Bigbasket, Myntra, Jabong, തുടങ്ങിയവയാണ് ഇ-കൊമേഴ്‌സ് സെക്ടറില്‍ ഫണ്ട് നേടിയ പ്രമുഖ സ്റ്റാര്‍ട്ടപ്പുകള്‍. pepperfry, swiggy, zomato, ola എന്നിവ കണ്‍സ്യൂമര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഫണ്ടിംഗ് നേടിയവയില്‍ ഉള്‍പ്പെടും. Paytm, Policybazaar, Pinelabs, Mobikwik തുടങ്ങിയവയാണ് ഫണ്ടിംഗ് നേടിയ പ്രമുഖ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍.

നിക്ഷേപങ്ങള്‍ നേടി സ്റ്റാര്‍ട്ടപ്പുകള്‍

2018ല്‍ മാത്രം ഇ-കൊമേഴ്സ്, കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ 7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് നേടിയത്. ഹൈപ്പര്‍ലോക്കല്‍ സെക്ടര്‍ 15 ഡീലുകളില്‍ നിന്ന് 1637 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ 23 ഡീലുകള്‍ സക്‌സസ്ഫുള്ളായി, നേടിയത് 348 മില്യണ്‍ ഡോളറാണ്.

വളര്‍ച്ചയുടെ പാതയില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം

കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാം ഇ-കൊമേഴ്സ് സെക്ടറിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ചു. ഏഷ്യയിലെ മുന്‍നിര ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ഹബ്ബായിരുന്ന ചൈനയെ 2019 ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ മറികടന്നു. ഇന്ത്യയിലെ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2019 ഫസ്റ്റ് ക്വാര്‍ട്ടറില്‍ മാത്രം 286 മില്യണ്‍ ഡോളര്‍ വെന്‍ച്വര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് കിട്ടി. Google, Amazon എന്നീ ഗ്ലോബല്‍ കമ്പനികളുടെ ഫിന്‍ടെക് സെക്ടറിലേക്കുള്ള കടന്നുവരവ് ഫണ്ടിംഗിന് ഉണര്‍വ്വ് നല്‍കിയിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version