G'Xtron Innovation's Iris, an emotion-based intelligent interactive system| Channeliam

ഫ്യൂച്ചര്‍ ടെക്‌നോളജിയില്‍ വര്‍ക്ക് ചെയ്യുന്ന G’Xtron ഇന്നവേഷന്‍സിന്റെ ഏറ്റവും പുതിയ പ്രൊഡക്ട് ഒരു മിററാണ്. വെറും മിററല്ല. പ്രത്യേകതകള്‍ നിരവധിയുള്ള മിറര്‍. വെറുതെ പോയി നിന്ന് സൗന്ദര്യം ആസ്വദിക്കാന്‍ മാത്രമല്ല, ഗൂഗിള്‍ കലണ്ടറായും, ഇവന്റ് നോട്ടിഫിക്കേഷനായും, റിയല്‍ ടൈം ന്യൂസ് സ്‌ക്രോള്‍ ചെയ്യാനും, ക്രിപ്‌റ്റോകറന്‍സിയുടെ വാല്യൂ ഗ്രോഫോടു കൂടി കാണാനും മിറര്‍ സഹായിക്കും. അതിലെല്ലാം ഉപരി ഫെയ്‌സും ഇമോഷനും റെക്കഗ്നൈസ് ചെയ്ത് മറുപടി നല്‍കുന്ന അദ്ഭുത മിററായും Iris എന്ന് പേരിട്ട ഇന്റലിജന്റ് ഇന്ററാക്ടീവ് സിസ്റ്റം ഡിവൈസ് പ്രവര്‍ത്തിക്കുന്നു.

എഐയും ഐഒടിയുമെല്ലാം ചേര്‍ന്ന്

അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ ഒരു കൂട്ടം എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആരംഭിച്ചതാണ് G’Xtron Innovations. ഫിസാറ്റിന്റെ ഇന്‍കുബേഷന്‍ ലാബില്‍ ഇന്‍കുബേറ്റ് ചെയ്ത G’Xtronന്റെ സാരഥികള്‍ നീരജ് പി.എം,അലക്സ് ജോളി, ലിയോ വര്‍ഗീസ് തുടങ്ങിയവരാണ്.

കണ്‍സപ്റ്റ് വീഡിയോ ആണ് G’Xtron Innovations ടീം ഡെവലപ് ചെയ്ത ഫസ്റ്റ് മോഡല്‍. ആ മോഡലില്‍ നിന്നാണ് മറ്റ് ഡെവലപ്മെന്റെല്ലാം ചെയ്തത്. AI, ഓഗ്മെന്റഡ് റിയാലിറ്റി, IoT ഇതെല്ലാം ചേര്‍ത്ത് ഡെവലപ് ചെയ്ത പ്രൊഡക്ടാണ് ഐറിസെന്ന് G’Xtron ഹാര്‍ഡ്‌വെയര്‍
ഡെവലപര്‍ നീരജ് പി.എം വ്യക്തമാക്കി.

വീട്ടിലെ ടിവിയും ഫ്രിഡ്ജുമെല്ലാം കണ്‍ഡ്രോള്‍ ചെയ്യാനും IRIS

മിറര്‍ ഉപയോഗിച്ച് വീട്ടിലെ എല്ലാ ഡിവൈസും കണ്‍ഡ്രോള്‍ ചെയ്യാന്‍ സാധിക്കും. ടച്ച് പാനല്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഓരോ ഐക്കണിലും ടച്ച് ചെയ്താല്‍ വീട്ടിലെ ലൈറ്റുകള്‍, ടിവി, ഫ്രിഡ്ജ് എന്നിവയെല്ലാം കണ്‍ട്രോള്‍ ചെയ്യാം. മൊബൈല്‍ ആപ്പ് വഴിയും കണ്‍ട്രോള്‍ ചെയ്യാം. നിലവില്‍ ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റ് തന്നെയാണ് യൂസ് ചെയ്യുന്നതെന്ന് G’Xtron AI ഡെവലപര്‍ അലക്സ് ജോളി പറഞ്ഞു.

ഇമോഷ്ണലാണോ ? മിറര്‍ പറയും

ഫെയ്‌സ്, ഇമോഷന്‍ റെക്കഗ്നീഷനാണ് Iris മിററിന്റെ പ്രധാന പ്രത്യേകത. മിററിന് മുന്നില്‍ നില്‍ക്കുന്നയാളുടെ ഇമോഷന്‍ തിരിച്ചറിഞ്ഞ് മറുപടി നല്‍കും. ആരുടെയെങ്കിലും ഫെയ്സ് എന്റോള്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നീട് ആ വ്യക്തിയെ മിറര്‍ ഐഡന്റിഫൈ ചെയ്ത് സംസാരിക്കും. മിററിന് മുന്നില്‍ നില്‍ക്കുന്നയാളുടെ ഇമോഷന്‍ തിരിച്ചറിഞ്ഞ് മറുപടി നല്‍കും.എന്റോള്‍ ചെയ്യാത്ത ഫെയ്സ് വന്നാല്‍ ഉടന്‍ ഓണര്‍ക്ക് മെസേജ് പോകും. കൂടാതെ അബ്നോര്‍മലിറ്റി ഫീല്‍ ചെയ്താല്‍ മെയില്‍ നോട്ടിഫിക്കേഷനായോ മൊബൈലില്‍ നോട്ടിഫിക്കേഷനായോ വരും.

മാര്‍ക്കറ്റിലെത്താന്‍ തയ്യാറായി

കസ്റ്റം ഡിവൈസില്‍ നിന്ന് കിട്ടുന്ന ഫണ്ടും മറ്റുമാണ് G’Xtronന്റെ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്. ഇപ്പോള്‍ മാര്‍ക്കറ്റിലെത്തിക്കാനായുള്ള രണ്ട് മോഡല്‍സ് ഡെവലപ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം തന്നെ പാക്കേജായി കോംപാക്ടിബിള്‍ പ്രൊഡക്ടുകളും ഇറക്കാന്‍ പദ്ധതിയുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version