സ്വീഡിഷ് ഫര്‍ണീച്ചര്‍ കമ്പനി IKEA മുംബൈയില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കുന്നു. മുംബൈയില്‍ പുതിയ ഷോറൂം തുറക്കുന്നതിന് മുന്നോടിയായാണ് IKEA ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കുന്നത്. IndoSpace Industrial പാര്‍ക്കുമായി സഹകരിച്ച് പ്രതിവര്‍ഷം 20 കോടി രൂപ ലീസില്‍ 270,000 സ്‌ക്വയര്‍ഫീറ്റില്‍ വിതരണകേന്ദ്രം IKEA പൂനെയില്‍ ആരംഭിച്ചിരുന്നു. ബിസിനസ് എക്സ്പാന്‍ഷനായി 750 കോടിയുടെ പദ്ധതിയാണ് കമ്പനിക്കുള്ളത്. പൂനെയില്‍ 100 കോടി രൂപ മുടക്കി 2.5 ലക്ഷം സ്‌ക്വയര്‍ഫീറ്റ് സ്പേസ് സ്വന്തമാക്കാനും കമ്പനിക്ക് ലക്ഷ്യമുണ്ട്. ഫര്‍ണിച്ചര്‍ അസംബ്ലിങ്ങിനായി UrbanClapമായി സഹകരിക്കും. 10 വര്‍ഷത്തിനകം ഇന്ത്യയില്‍ 40 സെന്ററുകള്‍ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.