മോഷന്‍ പിക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ഷാരൂഖ് ഖാന് നിര്‍മ്മാതാവിന്റെ വേഷം അണിഞ്ഞത് 2000ത്തിലാണ്. 2004ല്‍ Main Hoon Na , 2005ല്‍ Paheli തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണത്തിലൂടെ റെഡ് ചില്ലീസ് എന്ന സംരംഭവും കിംഗ് ഖാന് തുടങ്ങി. ഏതാണ്ട് 600 മില്യണ്‍ ഡോളര്‍ നെറ്റ്വര്ത്തിന് ഉടമയായി സമ്പന്നരായ ഇന്ത്യന്‍ നടന്മാരില് ഒരാളായത്, തന്റെ ബിസിനസ്സിലെ വരുമാനവും കൊണ്ടാണ്. ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ വൈസായ ഇന്‍വെസ്റ്റ്മെന്റുകളും എന്‍ട്രപ്രണര്‍ഷിപ്പിലെ പങ്കാളിത്തവും ബോളിവുഡ് താരങ്ങളെ ശ്രദ്ധേയരാക്കുമ്പോള്, ഫിലിം ഇന്‍ഡസ്ട്രിയില്‍ തന്നെ ഫ്യൂച്ചറിസ്റ്റിക്കായി ഇന്‍വെസ്റ്റ് ചെയ്തിടത്താണ് ഷാരൂഖിന്റെ വിജയം.
പാഷനുണ്ടെങ്കില്‍ മാത്രമേ ഓരോ ബിസിനസിലേക്കും ഇറങ്ങാറുള്ളൂവെന്ന് ഷാരൂഖ് ഖാന് വ്യക്തമാക്കുന്നു. സിനിമകളോട് തോന്നുന്ന പാഷനാകില്ല അത്. ഒരു രാത്രിയോടെ അവസാനിക്കുന്ന പാഷനെ ബിസിനസാക്കി മാറ്റാറില്ലെന്നും ഷാരൂഖ് പറയുന്നു.
ഡൈനാമിക് ബിസിനസ് ഇന്‍വെസ്റ്റര്‍
ഡൈനാമിക് ബിസിനസ് ഇന്‍വെസ്റ്ററാണ് ഷാറൂഖ്. സ്പോര്‍ട്സിലും എഡ്യുക്കേഷനിലും എന്റര്ടൈന്മെന്റിലുമാണ് ഇന്‍വെസ്റ്റ്മെന്റ്. ഫിലിം പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനും ഉള്ള കമ്പനിയാണ് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്. റെഡ് ചില്ലീസ് VFX, റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് തുടങ്ങിയവയ്ക്കൊപ്പമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡൈഴ്സിലും ഷാരൂഖ് ഇന്‍വെസ്റ്റ് ചെയ്തത്. വ്യത്യസ്തങ്ങളായ മേഖലകളില്‍ നിക്ഷേപകനായ ഷാരൂഖ് ഖാന് എന്ന എന്ട്രപ്രണറെക്കുറിച്ച്, ഇന്‍ഡസ്ട്രിയില്‍ പ്രസിദ്ധമായ ചില ബിസിനസ് പ്രിന്സിപ്പലുകളുണ്ട്.
പാഷനില്ലാതെ ഒരിക്കലും ബിസിനസിലേക്ക് ഇറങ്ങരുത്. ട്രെന്‍ഡ് നോക്കി ഇന്‍വെസ്റ്റ്മെന്റ് നടത്തരുത്. ട്രെന്‍ഡിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നും ഷാരൂഖ് വ്യക്തമാക്കി.
പാഷന് പിന്തുടരുക
ഇന്‍വെസ്റ്റ്മെന്റില്‍ എപ്പോഴും ഡൈവേഴ്സിഫൈഡ് ആകുക, ബോറോയിംഗ് ഒഴിവാക്കുക, നിങ്ങളുടെ പാഷന് പിന്തുടരുക, ഫിക്സ്ഡ് ആയ ഫോര്‍മുലകള്‍ ഒഴിവാക്കുക. ഷാരൂഖ് പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ചിലവ് കുറയ്ക്കാതെ തന്നെ വരുമാനം കൂട്ടുകയാണ് വേണ്ടതെന്ന അമ്മയുടെ വാക്കുകളും ഷാരൂഖ് ഓര്‍ക്കുന്നു.
ഷാരൂഖ് എന്ന ഇന്‍വെസ്റ്റര്‍
ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ടേണ്‍ഓവര്‍ 500 കോടിയോളമാണ്. Ra.One, Krrish 3 പോലെയുള്ള ഹിറ്റ് സിനിമകളെടുത്ത റെഡ് ചില്ലീസാകട്ടെ ഇന്ത്യയിലെ ഏറ്റവും വലിയ വിഷ്വല്‍ സ്റ്റുഡിയോകളിലൊന്നും. 8 ജീവനക്കാരില്‍ തുടങ്ങി ഇന്ന് ഫോറിന് ടെക്നീഷന്സടക്കം 400 എംപ്ലോയീസുള്ള വലിയ കമ്പനിയായി റെഡ് ചില്ലീസ് എന്ന സംരംഭം മാറിയത്, ഷാരൂഖിലെ ഇന്‍വെസ്റ്ററുടെ മികവാണ്. ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ സാങ്കേതിക നിലവാരം ഉയര്‍ത്താനും ഇന്ത്യന്‍ സിനിമാ വ്യവസായത്തെ ലോക സിനിമ മേഖലയിലെ മികച്ച മാര്ക്കറ്റാക്കാനുമാണ് റെഡ് ചില്ലീസ് ലക്ഷ്യം വെയ്ക്കുന്നത്.