ഇലക്ട്രിക് ത്രീവീലറുകള്‍ നിര്‍മ്മിക്കാന്‍ പൂനെയിലെ ഫാക്ടറിയില്‍ SHADO ഗ്രൂപ്പിന്റെ നിക്ഷേപം. ലോകത്തിലെ പ്രമുഖ ഇലക്ട്രിക് വെഹിക്കിള്‍ ടെക്നോളജി പ്രൊവൈഡറാണ് SHADO Group. സിംഗപ്പൂര്‍ ബേസ്ഡ് കമ്പനിയായ SHADO, 70 കോടി രൂപയാണ് പൂനെയിലെ തങ്ങളുടെ ഫാക്ടറിയില്‍ നിക്ഷേപം നടത്തുന്നത്. ERICK എന്ന ബ്രാന്‍ഡിലാണ് ത്രീവീലറുകള്‍ SHADO പുറത്തിറക്കുന്നത്. പൂനെയില്‍ നിന്ന് ഈ മാസം മുതല്‍ 1000 ഇലക്ട്രിക് ത്രീവീലറുകള്‍ പ്രതിമാസം നിര്‍മ്മിക്കാനാണ് കമ്പനിയുടെ പദ്ധതി.

Share.

Comments are closed.

Exit mobile version