ബസ് അഗ്രഗേറ്റര്‍ Shuttl ബംഗലൂരുവില്‍ ആദ്യത്തെ ടെക്ക് ആന്റ് ഇന്നവേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പ് ബേസ്ഡ് ബസ് അഗ്രഗേറ്ററാണ് Shuttle. ബംഗലൂരുവില്‍ നൂറിലധികം ജീവനക്കാരെ നിയമിക്കാനാണ് Shuttle പദ്ധതിയിടുന്നത്. കമ്പനിയുടെ ഇന്‍-ഹൗസ് റിസര്‍ച്ചിനും ഡെവലപ്മെന്റിനുമായാണ് ബംഗലൂരു സെന്റര്‍ പ്രവര്‍ത്തിക്കുക. ML, ഓഗ്മെന്റഡ് റിയാലിറ്റി, കംപ്യൂട്ടര്‍ വിഷന്‍ തുടങ്ങിയ ടെക്നോളജികളിലാണ് Shuttle പ്രവര്‍ത്തിക്കുന്നത്.