ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ എന്‍ട്രപ്രണേറിയല്‍ സമ്മിറ്റ്, ടൈക്കോണിന് കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. കൊച്ചി ലേമെറിഡിയനില്‍ ഒക്ടോബര്‍ 4-5 തീയതികളില്‍ ആണ് കോണ്‍ക്ലേവ്. ഇതാദ്യമായി നിക്ഷേപകരെയും എന്‍ട്രപ്രണേഴ്സിനേയും ഒന്നിപ്പിച്ച് ടൈക്കോണിന് മുന്നോടിയായി നാല് വ്യത്യസ്ത സമ്മിറ്റുകള്‍ ടൈ കേരള സംഘടിപ്പിച്ചിരുന്നു.
എന്‍ട്രപ്രണര്‍ഷിപ്പിലെ സമസ്ത മേഖലകളിലും ഇടപെടല്‍ നടത്തി ടൈക്കോണ്‍ 2019
സ്റ്റാര്‍ട്ടപ്പുകളെ നിക്ഷേപകരിലേക്ക് കണക്റ്റ് ചെയ്ത് ക്യാപിറ്റല്‍ കഫെ, അഗ്രിക്കള്‍ച്ചര്‍ മേഖലയിലെ എന്‍ട്രപ്രണര്‍ഷിപ്പിനെ പൂര്‍ണ്ണമായി അവതരിപ്പിച്ച് കോട്ടയത്ത് അഗ്രിപ്പൂണര്‍, വര്‍ക്ക് പ്ലേസില്‍ സ്ത്രീ സംരംഭകരുടെ ജീവിതവും വ്യക്തിത്വവും അവതരിപ്പിച്ച് കൊച്ചിയില്‍ വിമന്‍ ഇന്‍ ബിസിനസ്
കേരളത്തിലാദ്യമായി ഡിസൈന്‍ കോണ്‍സെപ്റ്റില്‍ സര്‍വ്വ മേഖലകളേയും സമന്വയിപ്പിച്ച് ഡിസൈന്‍ തിങ്കിങ്ങിനെ പ്രോത്സാഹിപ്പിക്കാന്‍ കോഴിക്കോട് ഡിസൈന്‍കോണും സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി മെന്ററിംഗ് മാസ്റ്റര്‍ക്ലാസ് തുടങ്ങി എന്‍ട്രപ്രണര്‍ഷിപ്പിലെ സമസ്ത മേഖലകളിലും ഗൗരവമുള്ള ഇടപെടലോടെയാണ് ടൈക്കോണ്‍ 2019 സമ്മേളിക്കുന്നത്.
എക്സ്‌ക്ലൂസീവ് എന്‍ട്രപ്രണര്‍ കോണ്‍ക്ലേവ്
എന്‍ട്രപ്രണേഴ്സിനും ഏര്‍ളി എന്‍ട്രപ്രണേഴ്സിനും ഒഴിവാക്കാനാകാത്ത സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എക്സ്‌ക്ലൂസീവ് എന്‍ട്രപ്രണര്‍ കോണ്‍ക്ലേവാണ് ഇത്തവണത്തെ ടൈക്കോണെന്ന് ടൈ കേരള വ്യക്തമാക്കുന്നു. കേരളം മുഴുവന്‍ ടൈയുടെ പ്രവര്‍ത്തനമെത്തിക്കുക എന്നതാണ് ഒരു ലക്ഷ്യമെന്ന് TiE കേരള പ്രസിഡന്റ് MSA Kumar പറഞ്ഞു.
സംരംഭക മേഖലയിലെ പുതിയ ട്രെന്‍ഡുകളറിയാന്‍
എംപിയും എക്കണോമിക് എക്‌സ്‌പേര്‍ട്ടുമായ ഡോ സുബ്രഹ്മണ്യന്‍ സ്വാമി,. കെപിഎംജി ചെയര്‍മാന്‍ അരുണ്‍കുമാര്‍, ഗൂഗിള്‍ ചീഫ് ഇവാഞ്ജലിസ്റ്റ് ഗോപി കല്ലായില്‍, യുഎസ്ടി ഗ്ലോബല്‍ മുന്‍ സിഇഒ സാജന്‍ പിള്ളൈ, ഒലാം ഇന്റര്‍നാഷണല്‍ സിഇഒ സണ്ണി വര്‍ഗ്ഗീസ് തുടങ്ങി 40 ഓളം പ്രതിഭകളായ സ്പീക്കേഴ്‌സാണ് ഒരു വേദിയില്‍ എത്തുന്നത്. മാര്‍ക്കറ്റിംഗ്, സെയില്‍സ് സബ്ജക്റ്റുകളെ അഡ്രസ് ചെയ്യുകയും, ഗവണ്‍മെന്റ് സ്‌കീമുകളെ സ്റ്റാര്‍ട്ടപ്പുകളുമായി കണക്ട് ചെയ്യാനുമുള്ള മെന്ററിംഗ് മാസ്റ്റര്‍ ക്ലാസും എമര്‍ജിംഗ് ടെക്‌നോളയിലെ പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്ന ഫ്യൂച്ചര്‍ എക്‌സ്‌പ്പോയും ഇത്തവണത്തെ ടൈകോണിന്റെ പ്രത്യേകതയാണ്. സംരംഭകരുടെ നെറ്റ്‌വര്‍ക്ക് വിപുലമാക്കാനും സംരംഭക മേഖലയിലെ പുതിയ ട്രെന്‍ഡുകളിറിയാനും എന്‍ട്രപ്രണേഴ്‌സിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അവസരമൊരുക്കുകയാണ് ടൈക്കോണ്‍.