സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മൂന്ന് ധാരണാപത്രങ്ങള്‍
സംസ്ഥാനത്ത് എന്‍ട്രപ്രണര്‍ഷിപ്പ്, ഇന്നവേഷന്‍, സ്‌കില്‍ ഡെവലപ്‌മെന്റ് എന്നിവയില്‍ നേട്ടമാകുന്ന ചുവടുവയ്പ്പുമായി സംസ്ഥാനസര്‍ക്കാര്‍. സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനുതകുന്ന മൂന്ന് ധാരണാപത്രങ്ങളിലാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഉള്‍പ്പെടെ ധാരണയിലെത്തിയത്. ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള കേരളത്തിന്‍റെ എക്കോസിസ്റ്റത്തെ സഹായിക്കുന്ന ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചിരിക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഐഒടി, കമ്മ്യൂണിക്കേഷന്‍, 5ജി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്‍ററിംഗും ടെക്കനിക്കല്‍ സപ്പോര്‍ട്ടും ഓപ്പോ ഫോണ്‍സ് നല്‍കാന്‍ ധാരണയായിട്ടുണ്ട്.
സെന്‍റര്‍ ഓഫ് എക്സലന്‍സിനും ധാരണ
ഏഷ്യിയിലെ ഏറ്റവും വലിയ ടെക് സ്റ്റാര്‍ട്ടപ്പ് ഇവന്റുകളിലൊന്നാണ് Huddle Keralaയിലാണ്  Oppo മൊബൈല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, Wadhwani ഫൗണ്ടേഷന്‍, ഫ്യൂച്ചര്‍ ഗ്രൂപ്പ് എന്നിയുമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ധാരണയിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെ, Spaceparkന്‍റേയും -Orbital micro systems ലിമിറ്റഡിന്‍റേയും സഹകരണത്തില്‍ തിരുവനന്തപുരത്ത് CoE സ്ഥാപിക്കാനും ധാരണയായി.
തൊഴിലവസരങ്ങള്‍ തുറക്കും
ഒരു ഇന്‍കുബേഷന്‍ പ്രോഗ്രാം നടപ്പാക്കാനും ഒപ്പോ തെരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കുബേഷനില്‍ പിന്തുണ നല്‍കാനുമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ധാരണാപത്രം ഒപ്പുവെച്ചതിലൂടെ Oppo ലക്ഷ്യമിടുന്നത്. എന്‍ട്രപ്രണര്‍ഷിപ്പ്, ഇന്നവേഷന്‍, സ്‌കില്‍ ഡെവലപ്‌മെന്റ് എന്നിവയിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിക്കുന്നതിലൂടെ Wadhwani ഫൗണ്ടേഷന്‍ പദ്ധതിയിടുന്നത്.  തിരുവനന്തപുരത്ത് ‘Global Earth Observation center of excellence’ തുടങ്ങുന്നതിനാണ് സ്‌പേസ്പാര്‍ക്കും കേരള ഗവണ്‍മെന്റും Orbital micro systems ലിമിറ്റഡും സംയുക്തമായി ധാരണപാത്രം ഒപ്പുവെച്ചത്. കേരളത്തില്‍ ലോകനിലവാരത്തിലുള്ള സ്‌പേസ് ടെക് -ഫോക്കസ്ഡായ സെന്റര്‍ ഓഫ് എക്‌സലന്‍സാണ് ഈ നീക്കം ലക്ഷ്യം വെക്കുന്നത്.
ഷോര്‍ട്ട് ലിസ്റ്റഡ് സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ്
ഫ്യൂച്ചര്‍ ഗ്രൂപ്പുമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മറ്റൊരു ധാരണപത്രം തയ്യാറാക്കിയത്. ഇതുപ്രകാരം വര്‍ഷത്തില്‍ 20 കമ്പനികളെ Ksum ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുകയും അവ ഫ്യൂച്ചര്‍ ഗ്രൂപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.  പ്രോഗ്രാമിന്റെ ഭാഗമാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫ്യൂച്ചര്‍ ഗ്രൂപ്പ് ബിസിനസ്, ടെക്‌നോളജി ഗൈഡന്‍സില്‍ മെന്റര്‍ഷിപ്പും നല്‍കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സ്‌കെയിലിംഗ് പ്രോഗ്രാമായ POCയുടെ ഭാഗമാകുന്ന സ്റ്റാര്‍ട്ടപ്പുകളുമായി ഫ്യൂച്ചര്‍ ഗ്രൂപ്പ് കൊളാബ്രേറ്റ് ചെയ്യും.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version