700 മില്യണ്‍ ഡോളറിന്‍റെ വാല്യുവേഷനിലെത്താന്‍ CarDekho. ചൈനീസ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റര്‍ Autohome Inc.100 മില്യണ്‍ ഡോളര്‍ കാര്‍ ദേഖോയില്‍ ഇന്‍വെസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ നിക്ഷേപകരായ Sequoia Capital കാര്‍ദേഖോയില്‍ പുതിയ നിക്ഷേപമിറക്കും. യൂസ്ഡ് കാറുകളുടേയും പുതിയ ബ്രാന്‍ഡഡ് കാറുകളുടേയും ഓണ്‍ലൈന്‍ സെയില്‍ പ്ലാറ്റ്ഫോമാണ് കാര്‍ദേഖോ. മാസം 3 ലക്ഷം കസ്റ്റമര്‍ എന്‍ക്വയറി കാര്‍ദേഖോയ്ക്ക് ഉണ്ടെന്ന് കോഫൗണ്ടര്‍ Amit Jain. രാജ്യത്ത് കാറുകളുടെ വില്‍പ്പന താഴേക്ക് പോകുന്ന സമയത്ത് കാര്‍ദേഖോ നിക്ഷേപം നേടുന്നു എന്നത് ശ്രദ്ധേയമാണ്. ജയ്പൂര്‍ ബേയ്സ് ചെയ്ത സഹോദരങ്ങള്‍ Amit Jain, Anurag Jain എന്നിവരാണ് 2008 ല്‍ CarDekho തുടങ്ങിയത്. കഴിഞ്ഞ സാന്പത്തിക വര്‍ഷം 60 ശതമാനം റെവന്യൂ വര്‍ദ്ധനവോടെ 260 കോടിയുടെ സെയില്‍സ് CarDekho നേടിയിരുന്നു.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version