Hyundai, Kia Motors എന്നിവയ്ക്ക് Ola കാബ്‌സില്‍ ഓഹരി വാങ്ങാന്‍ അനുമതിയായി.Ola കാബ്‌സിന്റെ പാരന്റ് കമ്പനി ANI Technologies, Ola Electric Mobility എന്നിവയുടെ ഓഹരികളാണ് വില്‍ക്കുന്നത്. Hyundai, Kia Motors കമ്പനികള്‍ക്ക് Ola കാബ്‌സിന്റെ ഓഹരി വാങ്ങാന്‍ Competition Commission of India അനുമതി നല്‍കുകയായിരുന്നു. ഹ്യുണ്ടായിയും കിയയും Ola കാബ്‌സില്‍ 300 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ഊബറുമായുള്ള മത്സരത്തില്‍ പുതിയ നിക്ഷേപം ഓലയ്ക്ക് ആശ്വാസമാകും. രാജ്യത്ത് ഇലക്ട്രിക് വെഹിക്കിള്‍ നിരത്തിലിറക്കാനുള്ള പദ്ധതിയിലാണ് Ola Electric Mobility.