ഇന്റഗ്രേറ്റഡ് പേയ്മെന്റ് സംവിധാനവുമായി ഫേസ്ബുക്ക്. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും ഫേസ്ബുക്ക് പേ ലഭ്യമാകും. ഒറ്റ പ്ലാറ്റ്ഫോമിലുള്ള പേയ്മെന്റ് രീതി മറ്റുള്ളവയുമായി സമന്വയിപ്പിക്കും. എല്ലാ പ്രധാന ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ പേ പാല് എന്നിവയും ഫേസ്ബുക്ക് പേ സപ്പോര്‍ട്ട് ചെയ്യും.
ഉപയോക്താക്കള്‍ക്ക് അവരുടെ പേയ്മെന്റ് ഹിസ്റ്ററിയും പേയ്മെന്റ് രീതികളും കാണാനും നിയന്ത്രിക്കാനും കഴിയും. ഔദ്യോഗികവും അനൗദ്യോഗികവും ആയ പണമിടപാടുകള്‍ക്ക് ഫേസ്ബുക്ക് പേ സഹായിക്കും. യൂസര്‍ ക്രെഡന്‍ഷ്യലുകള്‍ സുരക്ഷിതമായി സംഭരിക്കാനും എന്‍ക്രിപ്റ്റ് ചെയ്യാനും ഫേസ്ബുക്ക് ഉറപ്പ് നല്കുന്നു. ആപ്പിളും ഗൂഗിളും സമാനമായ പേയ്മെന്റ് സംവിധാനങ്ങള്‍ നേരത്തെ ഇറക്കിയിരുന്നു. ഈ സേവനം 2019 നവംബറില്‍ യുഎസില്‍ ആരംഭിക്കും