ക്ലൗഡ് സര്‍വീസ് വഴിയുള്ള വീഡിയോ ഗെയിം ലോഞ്ച് ചെയ്ത് ഗൂഗിള്‍. ‘സ്റ്റാഡിയ’ വെബ് ബ്രൗസറിലൂടെയോ സ്മാര്‍ട്ട്ഫോണിലൂടെയോ ഗെയിം കളിക്കാം. ഈ വര്‍ഷം വീഡിയോ ഗെയിം ഇന്‍ഡസ്ട്രിയില്‍ 150 ബില്യണ്‍ ഡോളര്‍ നേടുമെന്ന് ഗൂഗിള്‍. ക്ലൗഡ് ടെക്ക്നോളജിയടക്കം പുത്തന്‍ ഫീച്ചറുകളുള്ള സ്റ്റാഡിയയ്ക്ക് ഗെയിമിങ് കണ്‍സോളുകള്‍ വേണ്ടി വരില്ല. ലാഗില്ലാതെ ഗെയിം കളിക്കാന്‍ സാധിക്കുമെന്നും ഇന്റര്‍നെറ്റ് സ്പീഡ് അനുസരിച്ച് ഗ്രാഫ്കിസില്‍ വ്യത്യാസം വരുമെന്നും കമ്പനി.