രാജ്യത്തെ എംഎസ്എംഇ സംരംഭങ്ങള്‍ക്ക് Google Shopping സപ്പോര്‍ട്ട്. സംരംഭകര്‍ക്കായി My Business ഫീച്ചര്‍ ആഡ് ചെയ്യുമെന്നും Google. ചെറുകിട-ഇടത്തരം ബിസിനസുകളുടെ ലിസ്റ്റിങ്ങ് അപ്ഡേറ്റ് ചെയ്യുന്ന ഫീച്ചറാണിത്. വ്യാപാരികള്‍ക്ക് എളുപ്പത്തില്‍ കസ്റ്റമറില്‍ എത്താന്‍ Google My Business സഹായകരമാകും. 20,000 ചെറുകിട ബിസിനസുകളെ ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ടെന്നും Google.
ഇതുവഴി റീട്ടെയിലേഴ്സിന് ഓണ്‍ലൈന്‍ സ്റ്റോര്‍ ക്രിയേഷനും പ്രോഡക്ട് വില്പനയും സാധിക്കും. പ്രോഡക്ടുകളുടെ ചിത്രങ്ങളും Google My Business വഴി പോസ്റ്റ് ചെയ്യാം. നിലവില്‍ 20 മില്യണിലധികം ഓഫറുകള്‍ Google Shopping വഴി ലഭ്യമാണ്. യൂസേഴ്സിനായി 9 പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തും. Google Shopping യൂസേഴ്സില്‍ നല്ലൊരു ഭാഗവും ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കുന്നുണ്ട്.