രാജ്യത്തെ ആദ്യ മെറ്റല്‍ 3ഡി പ്രിന്റിങ്ങ് മെഷീന്‍ വികസിപ്പിച്ച് Wipro. സെലക്ടീവ് ഇലക്ട്രോണ്‍ ബീം മെല്‍റ്റിങ്ങ് ടെക്നോളജിയിലാണ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി (IISc) സഹകരിച്ചാണ് മെഷീന്‍ വികസിപ്പിച്ചിരിക്കുന്നത്. പ്രിന്റര്‍ വികസനത്തിന് പിന്നാലെ എയ്റോസ്പേയ്സ് കമ്പോണന്റുകളുടെ നിര്‍മ്മാണത്തില്‍ ഫോക്കസ് ചെയ്യുകയാണ് Wipro 3 D. 2021ല്‍ ഇന്ത്യയിലെ 3ഡി പ്രിന്റിങ്ങ് മാര്‍ക്കറ്റ് 79 മില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.