പത്തു വര്‍ഷത്തിനിടെ ഇന്ത്യയില്‍ വന്‍ മുന്നേറ്റം നടത്തിയ സെക്ടറുകളെ ലിസ്റ്റ് ചെയ്ത് Tracxn report. റീട്ടെയില്‍, ഫിന്‍ടെക്ക്, എനര്‍ജി, എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍, ഓട്ടോ ടെക്ക് എന്നിവയ്ക്ക് മികച്ച വളര്‍ച്ച. ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സ് കൂടുതലായി ഫോക്കസ് ചെയ്തത് സെക്ടറുകളിലെ സാങ്കേതികവിദ്യയും വളര്‍ച്ചയും. 2019ല്‍ ഏഴ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ യുണികോണ്‍ പട്ടികയില്‍: ആകെ എണ്ണം 30. 50 സ്റ്റാര്‍ട്ടപ്പുകള്‍ ഉടന്‍ യുണികോണ്‍ പട്ടികയില്‍ കയറുമെന്നും സൂചന
Paytm, Ola, Oyo, Swiggy, ReNew Power Ventures, Grofers, Byju’s, BigBasket, Udaan and Delhivery എന്നിവയ്ക്ക് 2019ല്‍ മികച്ച ഫണ്ടിങ്ങ്. 1856 റൗണ്ട് ഫണ്ടിങ്ങിലൂടെ 19.96 ബില്യണ്‍ ഡോളര്‍ നിക്ഷേപം നേടി റീട്ടെയില്‍ സെക്ടര്‍ ഒന്നാമത്. 1222 റൗണ്ട് ഫണ്ടിങ്ങ് സെഷനുകളിലൂടെ 8.9 ബില്യണ്‍ ഡോളര്‍ നേടി ഫിന്‍ടെക്ക് രണ്ടാമത്. സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ Meesho, Mall91, W Mall എന്നിവയും മികച്ച മുന്നേറ്റം നടത്തി. ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഇന്‍ഡസ്ട്രി 2025ഓടെ 160 ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുമെന്ന് Goldman Sachs റിപ്പോര്‍ട്ട്.