രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ വൈഫൈ വഴിയുള്ള കോളിങ്ങ് സേവനം ആരംഭിക്കുന്ന വേളയില്‍ മിക്ക ഉപഭോക്താക്കളും ഈ ടെക്നോളജിയെക്കുറിച്ച് അറിയാനുള്ള തിടുക്കത്തിലാണ്. സെല്ലുലാര്‍ നെറ്റ് വര്‍ക്കുകള്‍ കുറവുള്ള മേഖലളെ ഫോക്കസ് ചെയ്യുന്നതാണ് VoWiFi. Wi-Fi കണക്ഷനുകള്‍ ഉപയോഗിച്ച് ഹൈ ഡെഫനിഷന്‍ കോളുകള്‍ സാധ്യമാക്കുന്നതാണ് ടെക്നോളജി. മൊബൈല്‍ കവറേജ് കുറഞ്ഞ മേഖലയില്‍ സര്‍വീസ് വ്യാപിപ്പിക്കുകയാണ് കമ്പനികള്‍.
കോളിനായി Wi-Fi നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ അധിക നിരക്ക് വരുന്നില്ല. വാട്‌സാപ്പിലും മറ്റും വോയിസ്-വീഡിയോ കോള്‍ വിളിക്കുന്നതിന് സമാനമാണിത്. VoWiFi സര്‍വീസ് ലഭ്യമാക്കാന്‍ bnsl wings എന്ന ആപ്പ് ഇറക്കിയിട്ടുണ്ട്. ഫോണ്‍ സെറ്റിങ്ങ്‌സില്‍ വൈഫൈ കോളിങ്ങ് ഓപ്ഷന്‍ ഓണാക്കിയാല്‍ സേവനം ലഭിക്കും. ഇന്ത്യയിലെ 16 ബ്രാന്‍ഡുകളില്‍ നിന്നുള്ള 100 മോഡലുകളില്‍ VoWiFi ലഭ്യം. ഗ്രാമീണ മേഖലയില്‍ ടവര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഏറെ പ്രയോജനപ്രദം. ഇന്ത്യയില്‍ ജിയോയും എയര്‍ടെല്ലുമാണ് സേവനം ആദ്യം ഇറക്കിയത്.