മികച്ച സൈബര്‍ സെക്യൂരിറ്റി ഐഡിയയ്ക്ക് 3.2 കോടിയുടെ ഗ്രാന്റുമായി കേന്ദ്ര സര്‍ക്കാര്‍ ‘ചാലഞ്ച്’. ഇലക്ട്രോണിക്സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് സൈബര്‍ സെക്യൂരിറ്റി ഗ്രാന്റ് ചാലഞ്ച് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ഐഡിയകള്‍ IoT, മൈക്രോ സര്‍വീസസ്, ബയോമെട്രിക്സ്, ഹാര്ഡ്വെയര് സെക്യൂരിറ്റി എന്നിവയില്‍ ഉപയോഗിക്കും.
ഐഡിയ സ്റ്റേജില്‍ 12 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5 ലക്ഷം വീതവും, എംവിപി സ്റ്റേജില്‍ 6 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 ലക്ഷം വീതവും ഫൈനലില്‍ തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പിന് ഒരു കോടിയുമാണ് സമ്മാനം. ഫസ്റ്റ് റണ്ണറപ്പിന് 60 ലക്ഷവും സെക്കന്റ് റണ്ണറപ്പിന് 40 ലക്ഷവും ലഭിക്കും. ഫെബ്രുവരി 14ന് മുന്‍പ് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് https://innovate.mygov.in/cyber-security-grand-challenge/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.