തിരയെത്തും മുമ്പ് തീരത്തെ മണലില്‍ കോറിയിടുന്ന വരികളും ചിത്രങ്ങളുമാണ് ബീച്ച് കാണാന്‍ പോകുന്ന വേളയില്‍ ഏവരിലും കൗതുകമുണര്‍ത്തുന്നത്. സ്വന്തം പേര് എഴുതി തിരമാലകള്‍ അത് മായ്ച്ചു കളയുന്നത് കൗതുകത്തോടെ നമ്മള്‍ കണ്ടിട്ടുമുണ്ടാകും. എന്നാല്‍ ചില നേരങ്ങളില്‍ അത് ഭംഗിയായി ചെയ്യാന്‍ മിക്കവര്‍ക്കും കഴിഞ്ഞുവെന്നും വരില്ല. ഇക്കാര്യത്തില്‍ അത്ഭുതം സൃഷ്ടിക്കുന്ന ഒന്നായി മാറുകയാണ് സ്പാനിഷ് യൂട്യൂബ് കണ്ടന്റ് ക്രിയേറ്ററായ ഇവാന്‍ മിറാണ്ടയുടെ റോബോട്ട്.

കടല്‍ത്തീരത്ത് നല്ലൊരു പ്രണയ വരികള്‍ എഴുതണമെന്ന് മോഹമുള്ളവരുടെ മനസില്‍ സ്ഥാനം പിടിക്കുന്നതാണ് സിംപിള്‍ ഡിസൈനിലുള്ള മിറാണ്ടയുടെ കാര്‍വിങ്ങ് റോബോട്ട്. രണ്ടു വീലുള്ള റോബോട്ടില്‍ ലീനിയര്‍ അക്വുറേറ്ററും വരയ്ക്കുന്നതിനുള്ള ടൂളും ഘടിപ്പിച്ചിട്ടുണ്ട്. ഓരോ റോയായി ലെറ്ററുകള്‍ എഴുതാന്‍ സാധിക്കും. ഡോട്ട് മെട്രിക്സ് ഫോര്‍മാറ്റാണ് റോബോട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. റോബോട്ടിന് സ്പീഡ് കുറവാണ് എന്നത് ഒരു ന്യൂനതയാണ്.

ഇത് ഇംപ്രൂവ് ചെയ്യാനുള്ള ശ്രമത്തിലാണ് മിറാണ്ട. തന്റെ യൂട്യൂബ് ചാനലിലൂടെ റോബോട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ മിറാണ്ട പുറത്തു വിടുന്നുണ്ട്. ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍, 3ഡി പ്രിന്റിങ്ങ് & ഇലക്ട്രോണിക്സ് എന്നിവയിലും മിറാണ്ട മികവ് തെളിയിച്ചിട്ടുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version