ഓണ്‍ലൈന്‍ മണി ട്രാന്‍സാക്ഷനുള്‍പ്പടെ സുരക്ഷ ഉറപ്പാക്കുന്ന ടെക്‌നോളജിയുമായി കേന്ദ്രം. ക്വാണ്ടം ടെക്‌നോളജി അടിസ്ഥാനമാക്കി സൂപ്പര്‍-സെക്യുവര്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹാക്കിങ്ങ് ഉള്‍പ്പടെയുള്ളവ പ്രതിരോധിക്കാനും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ പൂര്‍ണമായും സുരക്ഷിതമാക്കാനുമാണ് നീക്കം. ക്വാണ്ടം മെക്കാനിക്ക്‌സിന്റെ ഗുണവശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ക്വാണ്ടം ടെക്‌നോളജി. ക്വാണ്ടം ക്രിപ്‌റ്റോഗ്രാഫിയിലും കേന്ദ്ര സര്‍ക്കാരിന്റെ മിഷന്‍ ഫോക്കസ് ചെയ്യുന്നുണ്ട്