സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ഇന്‍സ്പയറിങ്ങ് ടാബ്ലോ l Republic Day 2020 l Startup India

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ യശസ്സും മേന്മയും പ്രകടമാക്കുന്ന ടാബ്ളോ അവതരിപ്പിച്ച് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇതാദ്യമായി റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കാളിയായി. സ്റ്റാര്‍ട്ടപ്പ് : റീച്ച് ഫോര്‍ ദ സ്‌കൈ എന്ന തീമില്‍ ക്രിയേറ്റ് ചെയ്ത ഫ്‌ളോട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം, Department for Promotion of Industry and Internal Trade എന്നിവയുടെ നേതൃത്വത്തിലാണ് ക്രിയേറ്റ് ചെയ്തത്. സ്റ്റാര്‍ട്ടപ്പ് ഐഡിയകള്‍ ജീവിതത്തെ മാറ്റി മറിക്കുന്നതും ഇന്നൊവേഷനുകള്‍ രാജ്യത്തിന്റെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്നതും അവതരിപ്പിക്കുന്നതായിരുന്നു ടാബ്ലോ.

മോഡേണിറ്റിയും ട്രഡീഷനും ഒത്തു ചേര്‍ന്നപ്പോള്‍

ഓരോ സ്റ്റാര്‍ട്ടപ്പിനും കേന്ദ്രം നല്‍കുന്ന ഓള്‍ റൗണ്ട് സപ്പോര്‍ട്ട് വ്യക്തമാക്കുന്ന ടാബ്ലോയാണ് പരേഡില്‍ അവതരിപ്പിച്ചത്. മോഡേണിറ്റിയും ട്രഡീഷനും ഒത്തുചേരുന്ന അവതരണം.
ക്രിയേറ്റീവ് മൈന്‍ഡിനേയും അതില്‍ നിന്നുള്ള ആശയങ്ങളേയും സൂചിപ്പിക്കുന്ന ഡിസൈനിലുള്ളതായിരുന്നു പ്ലോട്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന സപ്പോര്‍ട്ടിനെ വിവരിക്കുന്നതാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ട്രീ.

കണ്‍സപ്റ്റ് മുതല്‍ സ്‌കെയിലിങ്ങ് അപ്പ് വരെയുള്ള സ്റ്റാര്‍ട്ടപ് ജേര്‍ണിയെയാണ് സ്റ്റെയര്‍കേയ്‌സ് സൂചിപ്പിക്കുന്നത്. പിന്നിലുള്ള ചക്രം ഇന്ത്യന്‍ ഇക്കണോമിയുടെ മറ്റ് സെക്ടറുകളെ സൂചിപ്പിക്കുന്നു. സ്റ്റാര്‍ട്ടപ്പ് മൂവ്‌മെന്റുകളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ടാബ്ലോയിലെ രാജ്യത്തിന്റെ മാപ്പ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version