ലോകോത്തര സ്പേസ് ടെക്നോളജി സെന്ററായി കേരളത്തെ മാറ്റിയെടുക്കാനുള്ള പ്രഖ്യാപനമായിരുന്നു തിരുവനന്തപുരത്ത് നടന്ന സ്പേസ് ടെക്നോളജി കോണ്‍ക്ലേവ്. രണ്ട് ദിവസം കോവളം ലീലാ ഹോട്ടലില്‍ നടന്ന സ്പേസ് കോണ്‍ക്ലേവ്-എഡ്ജ് 2020യില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്പേസ് ടെക്നോളജി എക്സപേര്ട്സും, സയന്റിസ്റ്റുകളും, ഇന്‍വെസ്റ്റേഴ്സും, പോളിസി മേക്കേഴ്സും, സ്റ്റാര്‍ട്ടപ്പുകളും പങ്കാളികളായി. സ്പേസ് മേഖലയില്‍ ഇന്ത്യയുടെയും കേരളത്തിന്റെയും സാധ്യതകളും, നൂതന സാങ്കേതിക മാറ്ററങ്ങളും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്തു. സ്പേസ് ഇന്നവേറ്റേഴ്സിന് ഇന്ഫ്രാസ്ട്രെക്ച്ചറും മെന്റര്‍ഷിപ്പും ഗ്ലോബല്‍ കണക്ടും ഒരുക്കുന്നതിനൊപ്പം യൂണിവേഴ്റ്റികള്ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാറ്റ് ലൈറ്റ് ബില്‍ഡിങ്ങിന് ട്രെയിനിങ്ങും നല്‍കും. ഇതിനായി ഇന്റര്‍നാഷനല്‍ സാറ്റ്ലൈറ്റ് പ്രോഗ്രാം ഇന്‍ റിസര്‍ച്ച് ആന്റ് എജ്യുക്കേഷന്‍ -ഇന്‍സ്പയര്‍ പ്രൊജക്ട് ഇംപ്ലിമെന്റ് ചെയ്യും.
സ്പെയ്സ് സ്റ്റാര്‍ട്ടപ്പുകളില്‍ പ്രത്യേക ഫോക്കസ്
സ്പേസ് കമ്മീഷന് പോളിസി, സ്പേസ് സെക്ടറിലെ പ്രൈവറ്റൈസേഷന്‍ ഉള്‍പ്പടെ സസ്റ്റെയിനബിള്‍ സൊല്യൂഷന്സിനെക്കുറിച്ചുള്ള ചര്‍ച്ചയും വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്നു. തിരുവന്തപുരത്തെ സ്പേസ് പാര്‍ക്കിന്റെ നിര്‍മ്മാണ ചുമതല KSITIL നാണ്. സാറ്റ്ലൈറ്റ് ഡാറ്റയിലും ഇലക്ട്രോണിക്സിലുമുള്ള കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായുള്ള സ്പേസ് ടെക്നോളജി ആപ്ലിക്കേഷന്‍ ഡെവലപ്പ്മെന്റ് എക്കോസിസ്റ്റം -STADE കേരള സ്റ്റാര്‍ട്ട് മിഷന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
നേതൃത്വം നല്‍കുന്നത് ഐഎസ്ആര്‍ഒ
സ്പേസ് പാര്ക്കിന് ഐഎസ്ആര്‍ഒയുടെ വിദഗ്ധരായിരിക്കും ചുക്കാന്‍ പിടിക്കുക.ഐഎസ്ആര്‍ഒയുടെ വൈദഗ്ധ്യവും സംസ്ഥാനത്തെ ടാലന്റ് പൂളും ഒരുമിക്കുന്പോള്‍ സ്പേസ് സെക്ടറില്ഡ കേരളത്തിന് നിര്‍ണ്ണായക റോള്‍ വഹിക്കാനാകും. ഐഎസ്ആര്‍ഒ ലോ കോസ്റ്റ് ലോഞ്ച് വെഹിക്കിള്‍സിന്റെ നിര്മ്മാണത്തിലാണന്നും ആദ്യത്തെ ലോഞ്ച് നാല് മാസത്തിനകം ഉണ്ടാകുമെന്നും വിഎസ്എസ്സി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി.ഹരിദാസ് എഡ്ജ്2020യില്‍ വ്യക്തമാക്കി
കോണ്‍ക്ലേവില്‍ പങ്കെടുത്ത് 50 മുന്‍നിര സ്പെയ്സ് സ്റ്റാര്‍ട്ടപ്പുകള്‍
സ്പേസ് മിഷനില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കോളജുകള്‍ക്കും യൂണിവേഴ്സറ്റികള്ക്കും അക്കാദമിക്ക് കണക്ട് ഒരുക്കാന്‍ കൊളറാഡോയിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് LASP മായും കേരളത്തില്‍ സ്പെയിസ് സെക്ടറില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗ്ലോബല്‍ കണക്ടിനായി ഓസ്ട്രിയയിലെ Space Generation Advisory Council ലുമായും സ്പേസ് പാര്‍ക്ക് ധാരണാപത്രം ഒപ്പുവെച്ചു. അഗ്നികുല്‍, ബെലാട്രിക്സ്, സ്കൈറൂട്സ്, എനിവേവ്സ് തുടങ്ങി പതിനഞ്ചോളം മുന്‍നിര സ്പേസ് സ്റ്റാര്‍ട്ടപ്പുകളും കോണ്‍ക്ലേവിന്റെ ഭാഗമായി. സ്പേസ് ആപ്ലിക്കേഷന്‍ രംഗം വലിയ മാര്‍ക്കറ്റ് ഓപ്പര്‍ച്യൂണിറ്റി തുറന്നിടുകയാണ്. പ്രൈവറ്റ് സെക്ടറില്‍ കൂടുതല്‍ കമ്പനികള്‍ വരേണ്ടതുണ്ട്. അതിന് മികച്ച എക്കോസിസ്റ്റം ഒരുക്കുകയാണ് സ്പെയ്സ് പാര്‍ക്കിലൂടെ കേരള ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.