ഓണ്‍ലൈന്‍ പണമിടപാടിന് വെല്ലുവിളിയാകുകയാണ് e-skimming എന്ന സൈബര്‍ ക്രൈം. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വെബ്സൈറ്റുകളുടെ ചെക്ക്ഔട്ട് പേജില്‍ നുഴഞ്ഞു കയറുന്ന പ്രോസസാണിത്. ഇത്തരത്തില്‍ ഹാക്കര്‍മാര്‍ ഓണ്‍ലൈനായി പണം അപഹരിക്കുന്നുണ്ട്. പേജുകള്‍ മാല്‍വെയര്‍ ഇന്‍ഫെക്ടഡാക്കുന്നത് വഴി വ്യക്തിപരമായ വിവരങ്ങളും ചോര്‍ത്തും. ചെറു കമ്പനികളുടെ വെബ്സൈറ്റുകളില്‍ e-skimming വര്‍ധിക്കുകയാണെന്ന് FBI Report വന്നിരുന്നു.
Macy’s, Puma,Ticketmaster എന്നീ കമ്പനികള്‍ e-skimming അറ്റാക്കിനിരയായെന്ന് റിപ്പോര്‍ട്ട്. ഡെബിറ്റ് കാര്‍ഡിനേക്കാള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗമാണ് സുരക്ഷിതമെന്ന് വിദഗ്ധര്‍. ട്രാന്‍സാക്ഷന്‍സിനായി വര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡ് ബാങ്കുകളില്‍ നിന്നും നേടുക. പതിവില്ലാത്ത ട്രാന്‍സാക്ഷനുകള്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ സ്റ്റേറ്റ്മെന്റ് ചെക്ക് ചെയ്യുക.
https സര്‍ട്ടിഫിക്കേഷനുള്ള വെബ്സൈറ്റ് വഴിയാണ് പേയ്മെന്റ് നടത്തുന്നതെന്ന് ഉറപ്പാക്കുക.