എന്താണ്  Z  സര്‍ട്ടിഫിക്കേഷന്‍ ?     | Z Certification

രാജ്യത്ത് സംരംഭം നടത്തുന്നതിനുള്ള ലൈസന്‍സുകള്‍ക്ക് പുറമേ കുറച്ച് സര്‍ട്ടിഫിക്കേഷനുകളുമുണ്ട്. ഇവയെ പറ്റി മിക്കവര്‍ക്കും കൃത്യമായി അറിവുമില്ല. സംരംഭങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കുന്നതിന് ക്വാളിറ്റി എന്നത് ഏറെ ആവശ്യമായിരിക്കുന്ന വേളയില്‍ z സര്‍ട്ടിഫിക്കേഷനെ പറ്റി ചാനല്‍ അയാം ഡോട്ട്കോമിനോട് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. ടി.എസ് ചന്ദ്രന്‍ (കൂടുതലറിയാന്‍ വീഡിയോ കാണാം)

എന്താണ് Z സര്‍ട്ടിഫിക്കേഷന്‍ ?

ഇന്ത്യയുടെ തനതായ ക്വാളിറ്റി സര്‍ട്ടിഫിക്കേഷനാണ് Z സര്‍ട്ടിഫിക്കേഷന്‍. സീറോ ഡിഫക്ട് & സീറോ ഇഫക്ട് എന്നാണ് ഇതിന്റെ പൂര്‍ണരൂപം. മാനുഫാക്ച്ചറിംഗ് യൂണിറ്റിന്റെ Production Efficiency & Enviornment Protection സംബന്ധിച്ച രേഖയാണിത്. പ്രൊഡക്ഷന്‍, ലേബര്‍ യൂട്ടിലൈസേഷന്‍, ടെക്‌നോളജി, വേസ്റ്റ് മാനേജ്‌മെന്റ് എന്നീ മാനദണ്ഡങ്ങള്‍ പാലിക്കണം. പരിസ്ഥിതിയെ എത്രമാത്രം പ്രൊട്ടക്ട് ചെയ്യുന്നു എന്നതും പ്രധാനമാണ്. പരിശോധനയ്ക്കായി പ്രത്യേക സമിതി MSME മന്ത്രാലയത്തിന് കീഴിലുണ്ട്.

വിപണിയില്‍ ശോഭിക്കാന്‍ ഏറെ സഹായകരം. മാര്‍ക്കറ്റില്‍ കോംപീറ്റ് ചെയ്ത് നില്‍ക്കാന്‍ സംരംഭത്തെ സജ്ജമാക്കും. z സര്‍ട്ടിഫിക്കേഷന്‍ കിട്ടാന്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുണ്ട്. www.z.org.in എന്ന വെബ്‌സൈറ്റ് വഴി ആപ്ലിക്കേഷന്‍ അയയ്ക്കാം. പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ 5 തരം സര്‍ട്ടിഫിക്കേഷനുകള്‍. SMEകള്‍ക്ക് 10,000 മുതല്‍ 80,000 വരെയുള്ള ഫീ സ്ട്രക്ച്ചറുണ്ട്.

ഫീസിനത്തിലെ വലിയൊരു തുക സര്‍ക്കാര്‍ റീഇംമ്പേഴ്‌സും ചെയ്യും. സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് ഫീസിനത്തിന്റെ 80 % വരെ തിരികെ ലഭിക്കും. ചെറുകിട വ്യവസായങ്ങള്‍ക്ക് 60%, ഇടത്തരം സംരംഭങ്ങള്‍ക്ക് 50% ഫീസ് തിരികെ ലഭിക്കും. അയ്യന്തോള്‍ MSME Development Institute, ഏറ്റുമാനൂര്‍ എക്സ്റ്റംഗ്ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും സപ്പോര്‍ട്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version