നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Noida International Airport) വികസിപ്പിക്കപ്പെടുന്ന പുതിയ പദ്ധതികൾക്ക് വമ്പൻ നിക്ഷേം. ഇന്റഗ്രേറ്റഡ് കാർഗോ ക്യാമ്പസ്, എയർ കേറ്ററിംഗ് കിച്ചൺ അടക്കമുള്ളവയ്ക്കായി 4,458 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നത്. ഇതിനായി ഉത്തർപ്രദേശ് സർക്കാർ എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡുമായി (AISATS) ധാരണാപത്രത്തിൽ ഒപ്പിട്ടു. സംസ്ഥാനത്തിന്റെ വ്യോമയാന അനുബന്ധ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് നിക്ഷേപങ്ങൾ.

വടക്കേ ഇന്ത്യയിലെ പ്രധാന എയർ കാർഗോ–ലോജിസ്റ്റിക്സ് കേന്ദ്രമായി നോയിഡ വിമാനത്താവളത്തെ മാറ്റുകയാണ് ഇന്റഗ്രേറ്റഡ് കാർഗോ ക്യാമ്പസ് പദ്ധതിയുടെ ലക്ഷ്യം. ഇലക്ട്രോണിക്സ്, ഔഷധ നിർമ്മാണം, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിലെ കയറ്റുമതിയും ഇറക്കുമതിയും ഈ സൗകര്യം വഴി കൂടുതൽ സുഗമമാകും. അതേസമയം പുതുതായി വരാനിരിക്കുന്ന ആധുനിക എയർ കാറ്ററിംഗ് യൂണിറ്റ് എയർപോർട്ടിൽ നിന്ന് സർവീസ് നടത്തുന്ന ഫ്ലൈറ്റുകൾക്ക് വിമാനത്തിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യുന്ന സൗകര്യവുമായാണ് എത്തുന്നത്. ഇതോടൊപ്പം വടക്കേ ഇന്ത്യയിലുടനീളമുള്ള ഒന്നിലധികം വിമാനത്താവളങ്ങളിലേക്ക് കാറ്ററിംഗ് യൂണിറ്റ് സേവനം നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
The UP Government and AISATS have signed a ₹4,458 crore MoU for an Integrated Cargo Campus and Air Catering facilities at Noida International Airport. Discover how this will transform North India’s logistics landscape