2008നു ശേഷം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്. ബിസിനസ് മേഖല അസാധാരണമായ തളര്‍ച്ചയും വെല്ലുവിളിയും നേരിടുകയാണ്. ഇത് പ്രതിരോധിക്കുന്നതിനായി മികച്ച സാമ്പത്തിക പാക്കേജാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
MCA 21 ഫയലിംഗ് : സ്റ്റാര്‍ട്ടപ്പുകള്‍ കേട്ടോളൂ
എംസിഎ 21 ഫയലിംഗിനായി ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുളളത് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏറെ പ്രയോജനപ്പെടും. വൈകിവരുന്ന ഫയലുകള്‍ക്ക് അഡീഷണല്‍ ഫീസ് ഇല്ല. കോര്‍പറേറ്റുകള്‍ക്ക് അറുപത് ദിവസത്തേക്ക് ബോര്‍ഡ് മീറ്റിംഗ് ഹോള്‍ഡ് ചെയ്യാമെന്ന പ്രഖ്യാപനവും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.
ബാങ്ക് നടപടികള്‍…..
2020-21 സാമ്പത്തികവര്‍ഷം മെച്വറാകുന്ന തരത്തിലുള്ള ഡെപ്പോസിറ്റ് റിസേര്‍വ് പൂര്‍ത്തിയാക്കേണ്ട തീയതി ഏപ്രില്‍ 30ന് നിന്നും ജൂണ്‍ 30 നീട്ടി. ബാങ്ക് നടപടികള്‍ നേരിടുന്ന എംഎസ്ഇകള്‍ക്ക് ആശ്വാസം പകരുന്നതാണ് ബാങ്ക് ഇന്‍സോള്‍വന്‍സി നടപടികള്‍ നിര്‍ത്തിവെച്ചത്. റിപ്പോര്‍ട്ട് പ്രകാരം ആറുമാസത്തേക്ക് വരെയാണ് ഇത് നീട്ടുന്നത്.
ജിഎസ്ടി ഫയിലിംഗ്
ചെറുകിട-ഇടത്തരം ബിസിനസുകാര്‍ക്ക് ജിഎസ്ടി ഫയലിംഗ് വൈകിയാല്‍ പെനാല്‍റ്റിയോ ഇന്‍ട്രസ്റ്റോ ഇല്ല. എടിഎം ഉപയോഗത്തിന് അഡീഷണല്‍ ചാര്‍ജ് ഒഴിവാക്കിയതും രാജ്യത്തെ സാമ്പത്തികസ്ഥിതിയ്ക്ക് പിന്തുണയേകുന്നു. ആധാര്‍ പാന്‍ കാര്‍ഡ് ലിങ്കിംഗ് ചെയ്യുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്