സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായവും ഫണ്ടും ഉറപ്പാക്കാന്‍ അധികമായി സീഫ് ഫണ്ടും ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമും ഉള്‍പ്പെടുന്ന പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ Department for Promotion of Industry and Internal Trade (DPIIT) ക്യാബിനറ്റിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. സ്റ്റാര്‍ട്ടപ് ഐഡിയേഷനും ഡെവലപ്മെന്റിനും സഹായിക്കുന്ന നാഷണല്‍ സ്റ്റാര്‍ട്ടപ് ഇന്ത്യ സീഡ് ഫണ്ട് തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യം വച്ചുള്ളതാണ്. കോവിഡിനെ തുടര്‍ന്ന് തളര്‍ന്നുപോയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോണും മറ്റ് ധനകാര്യ പിന്തുണയും ഉറപ്പാക്കാനാണ് പുതിയ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം കൊണ്ടുവരുന്നത്. സ്റ്റാര്‍ട്ടപ് മൂവ്മെന്റില്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വെച്ചുള്ളതാണ് ഈ രണ്ട് സ്കീമുകളും.
റവന്യു നിലച്ച് സ്റ്റാര്‍ട്ടപ്പുകള്‍
കോവിഡും ലോക്ഡൗണും രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ ആഴത്തില്‍ ബാധിച്ചതോടെ പ്രത്യേക ഉത്തേജന പാക്കേജുകള്‍ വേണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ 2 മാസം കൊണ്ട് 70 % സ്റ്റാര്‍ട്ടപ്പുകളും ക്ലോഷറിന്റെ വക്കിലാണെന്നും 40 % സ്റ്റാര്‍ട്ടപ്പുകള്‍ റവന്യൂ നിലച്ച് ഓപ്പേഷന്സ് അവസാനിപ്പിക്കുകയാണെന്നുമുള്ള നാസ്കോം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നാഷണല്‍ സീഡ് ഫണ്ടിന്റെ ചുവടുപിടിച്ചാണ് പുതിയ പ്രൊപ്പോസല്‍ ഒരുങ്ങുന്നത് എന്നാണ് സൂചന. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന കേന്ദ്ര സര്ക്കാരിന്രെ ലക്ഷ്യം കോവിഡിന്റെ പശ്ചാത്തലിത്തില്‍ വേഗത്തിലാക്കുകയാണ്.
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഫണ്ടുകള്‍
സ്റ്റാര്‍ട്ടപ് ഇന്ത്യ പ്രോഗ്രാം വഴി സ്റ്റാര്‍ട്ടപ് ഇവാല്യുവേഷന് പ്രൊസസും കേന്ദ്രം തുടങ്ങിവെച്ചിരുന്നു. നിലവില്‍ sidbi വഴി 10000 കോടിയുടെ ഫണ്ടാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അക്സസ്സ ചെയ്യാനാകുന്നത്. ഓള്‍ട്ടര്‍നെറ്റീവ് ഇന്‍വെസ്റ്റ് ഫണ്ട്, (AIF ) വഴി 3123 കോടി രൂപ ഇതിനകം sidbi സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കമ്മിറ്റ് ചെയ്തിട്ടുമുണ്ട്. ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20000 കോടിയുടെ സീഡ് ഫണ്ട് ഒരുക്കുമെന്നും 50 ലക്ഷം വരെ കൊളാറ്ററല്‍ ഫ്രീ ലോണ്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വാഗ്ദാനം ചെയ്തിരുന്നതാണ്