76കാരിയുടെ Jazzercise സംരംഭം പറയുന്നു പ്രായമല്ല,ആറ്റിറ്റ്യൂഡാണ് യൗവനം #JudiSheppard #Channeliam

അമേരിക്കയിലെ Judi Sheppard Missett  എന്ന വനിതാ സംരംഭക ഡാൻസ് ചെയ്തു കൊണ്ടേ ഇരിക്കുന്നു. അവരുടെ 76ആം വയസ്സിലും.  Jazzercise എന്ന സംരംഭത്തിന്റെ അമരത്തിരുന്ന് അവർ തെളിയിക്കുന്നു, പ്രായമല്ല, ആറ്റിറ്റ്യൂഡിലാണ് യൗവനം അളക്കേണ്ടത് എന്ന്
സംരംഭം തുടങ്ങിയത് 1969ൽ
1969ലാണ്  ഫിസിക്കൽ ഫിറ്റ്നസ് സംരംഭമായ Jazzercise ഷിക്കാഗോയിൽ തുടങ്ങുന്നത്. മ്യൂസിക്കിന്റെ അകമ്പടിയിൽ dance, strength, resistance training  ആയിരുന്നു Judi വിഭാവനം ചെയ്തത്. ഒരു full-body workout പ്ലാൻ. ഡാൻസ് സ്റ്റുഡിയോയിൽ ട്രെയിനറായി തുടങ്ങിയതായിരുന്നു ജൂഡി. എന്നാൽ സ്റ്റുഡൻസ് വളരെ വേഗം ഡ്രോപ് ഔട്ട് ആകുന്നത് അവർ ശ്രദ്ധിച്ചു. ആരും പ്രൊഫഷണൽ ഡാൻസേഴ്സ് ആകാനല്ല, മറിച്ച് ഫിറ്റ്നസിനുവേണ്ടിയാണ്  ഡാൻസ് ക്ലാസിൽ‌ വരുന്നതെന്ന് മനസിലാക്കിയതോടെയാണ് ജൂഡി തന്റെ സംരംഭകത്വം തിരിച്ചറിയുന്നത്. അങ്ങനെ ജാസും ഡാൻസും കംബയിൻ ചെയ്ത് Jazzercise തുടങ്ങി.
സംരംഭത്തിൽ ഫ്രാഞ്ചൈസി മോഡൽ കൊണ്ടു വന്നു
1970കളുടെ തുടക്കമാണെന്ന് ഓർക്കണം. ആഴ്ചയിൽ 40 ഡാൻസ് സെഷനുകൾ വരെ എടുക്കുമായിരുന്നു ജൂഡി. മ്യൂസിക്കിനൊപ്പം ഉച്ചത്തിൽ ഇൻസ്ട്രക്ഷേനുകൾ നൽകിക്കൊണ്ടുള്ള ചടുലമായ സ്റ്റെപ്പുകൾ അവരെ തളർത്തിയില്ല, പക്ഷെ വോക്കൽ കോഡുകൾ ഡാമേജായി. ഒറ്റ്യ്ക്ക് മാത്രം മുന്നോട്ട് പോകാനാകില്ലെന്ന് മനസ്സിലാക്കി അതിലൊരു ഫ്രാഞ്ചെസി മോഡൽ അവർ കെട്ടിപ്പടുത്തു. മികച്ച സ്റ്റുഡൻസിന് ഫ്രൈ‍ഞ്ചെസികൾ നൽകി, അവർക്ക് പുതിയ പാട്ടും സ്റ്രെപ്പും തയ്യാറാക്കി വിഎച്ച്എസ് കാസെറ്റുകളിൽ അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു. അത് നോക്കി പഠിച്ച് ഫ്രാഞ്ചൈസികൾ വളർന്നു. ഇന്റർനെറ്റ് വ്യാപകമായതോടെ ക്ലാസുകളുടെ രീതി മാറി. പക്ഷെ കഴിഞ്ഞ 50 വർഷമായി ജൂഡി എന്ന സംരംഭകയുടെ എനർജിക്ക് മാത്രം മാറ്റമൊന്നും വന്നിട്ടില്ല. 80 വയസ്സിനോട് അടുക്കുന്പോഴും അതേ യൗവ്വനം, അതേ താളം…
32 രാജ്യങ്ങൾ, 300+ ഫ്രാഞ്ചൈസികൾ
ഇന്ന് മുപ്പത്തി രണ്ട് രാജ്യങ്ങളിലായി എണ്ണായിരത്തി മുന്നൂറോളം ഫ്രാഞ്ചെസികളുണ്ട് Jazzerciseക്ക്. തൊണ്ണൂറ്റി മൂന്ന് മില്യണ്‍ ഡോളറാണ് ആനുവല്‍ റവന്യു. ഫിറ്റ്നസ്സിൽ  പുതിയ കമ്പനികള്‍ പലത് വന്നിട്ടും , ഫൗണ്ടറുടെ എനര്‍ജി കൊണ്ട് വളരുന്ന Jazzercise യും ജൂഡിയും അത്ഭുതമാണ്. നിങ്ങളുടെ പാഷനെന്താണോ , അത് ചെയ്യുക -സംരഭകരോട് ഈ മുതിർന്ന എൻട്രപ്രണർക്ക് പറയനാനുള്ളത് അതാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version