Demoday & ReversePitch, കോവിഡിൽ സ്റ്റാർട്ടപ്പുകളെ ഇൻഡസ്ട്രിയുമായി കണക്ട് ചെയ്ത് KeralaStartupMission

കോവിഡ് പ്രതിസന്ധിയിൽ പരമ്പരാഗത വ്യവസായത്തെയും സംരംഭങ്ങളെയും ശക്തിപ്പെടുത്താൻ സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റിവേഴ്സ് പിച്ച് സീരീസും ബിഗ് ഡെമോ ഡേയും. എന്താണ് റിവീസ് പിച്ചിലൂടെ സ്റ്റാർട്ടപ്പ് മിഷൻ ലക്ഷ്യം വെയ്ക്കുന്നത്. സാധാരണ രീതിയിൽ സ്റ്റാർട്ടപ് ഒരു പ്രോഡക്ട് ഡെവലപ്പ്  ചെയ്ത ശേഷം അതുപയോഗപ്പെടുത്താൻ ഇന്ഡസ്ട്രികളെ സമീപിക്കും. അതിൽ നിന്നും വ്യത്യസ്തമായി ഇൻഡസ്റ്ററിയോ/സംരംഭകരോ, അവരുടെ ആവശ്യങ്ങൾ സ്വയം കണ്ടെത്തി, സ്റ്റാർട്ടപ്പുകളുമായി ചേർന്ന് പ്രൊഡക്ടുകൾ നിർമ്മിക്കുന്നതാണ്  റിവേഴ്‌സ് പിച്ച്. ഏറ്റവും മികച്ച ഐഡിയയുമായി വരുന്ന സ്റാർട്ടപ്പുകളെ സ്റ്റാർട്ടപ് മിഷൻ തിരഞ്ഞെടുത്ത്, വ്യവസായ സംഘടനകളുമായും കോർപറേറ്റ് സ്ഥാപനങ്ങളുമായും കണക്റ്റ് ചെയ്യും. തുടർന്ന് പരസ്പര ധാരണയിൽ പ്രോഡക്ട് വികസിപ്പിച്ചെടുക്കാം. ഓഗസ്റ്റ് 24 മുതൽ 28 വരെയാണ് അടുത്ത ബിഗ് ഡേ. സ്റ്റാർട്ടപ്പുകൾക്കും സംംരഭകർക്കും ബിഗ് ഡെമോ ഡേയിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

കോർപറേറ്റുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഉപയാഗപ്പെടുത്താവുന്ന സേവനങ്ങളോ പ്രൊഡക്ടുകളോ ഉള്ള സ്റ്റാർട്ടപ്പുകൾക്കു  ഡെമോ ഡേയിൽ പങ്കെടുക്കാം. കോവിഡ് സാഹചര്യത്തിൽ മിതമായ  ചെലവിൽ സ്റ്റാർട്ടപ്പ് സർവ്വീസുകൾ  വ്യവസായികൾക്ക് ലഭ്യമാക്കാനും അത് വഴി സ്റ്റാർട്ടപ്പുകൾക്കും മെച്ചപ്പെട്ട ബിസ്സിനസ്സ്  ഉണ്ടാക്കുകയുമാണ് ഉദ്ദേശം.

കോർപ്പറേറ്റ് സ്ഥാപനങ്ങളെയും ചെറുകിട വ്യവസായങ്ങളേയും സ്റ്റാർട്ടപ്പുകളുമായി ബന്ധിപ്പിക്കുന്ന വിർച്വൽ പ്ലാറ്റ്‌ഫോം കേരള സ്റ്റാർട്ടപ്  മിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിരിക്കുകയാണ്. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ പ്രൊഡക്ടുകൾ  ഡിസ്പ്ലേ ചെയ്യാനും ഇൻഡസ്ടിക്ക്
അവരുടെ ആശയങ്ങൾ  സ്റ്റാർട്ടപ്പുകളുമായി സംവദിക്കാനും സാധിക്കുന്ന ഈ പ്ലാറ്റ്‌ഫോം കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെ സാങ്കേതികമായി ശക്തിപ്പെടുത്തുന്നതിൽ നിർണായകമാവും. മികച്ച സാധ്യതകളുള്ള സ്റ്റാർട്ടപ്പ് ആശയങ്ങൾക്ക് ക്രൗഡ് ഫണ്ടിംഗ്, ഇൻവെസ്റ്റ്മെന്റ്, പാർട്ണർഷിപ് തുടങ്ങി വ്യത്യസ്ത രീതികളിൽ സാമ്പത്തിക സഹായം തേടാനുള്ള അവസരവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.business.startupmission.in

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version