TikTok അമേരിക്കൻ ഓപ്പറേഷൻ Microsoft ഏറ്റെടുത്തേക്കും. TikTok അമേരിക്കയിൽ നിരോധന ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട്.
ചൈനീസ് കമ്പനിയായ ByteDance ഉടമസ്ഥരായ TikTok ലോകമാകമാനം ബിസിനസ് സ്ട്രക്ചർ മാറ്റാനുള്ള ശ്രമത്തിലാണ്. ടിക്ടോക്കിന്റെ ഓണർഷിപ് മാറ്റാൻ Bytedanceനോട് US പ്രസിഡന്റ് Donald Trump ആവശ്യപ്പെടുമെന്ന് സൂചനയുമുണ്ട്.
പൗരന്മാരുടെ വിവരങ്ങൾ ചൈനീസ് സർക്കാർ TikTok വഴി ചോർത്തുന്നുവെന്ന ആശങ്ക അമേരിക്കയ്ക്കുണ്ട്. ഓണർഷിപ് മാറ്റിയില്ലെങ്കിൽ ടിക് ടോക്ക് നിരോധിക്കേണ്ടി വരുമെന്ന നിലപാടിലാണ് US ഗവൺമെന്റ്.
സെക്യൂരിറ്റി ഭീഷണിയെ തുടർന്ന് ഇന്ത്യ TikTok നിരോധിച്ചത് വലിയ തിരിച്ചടിയാണ് ആപ്പിന് ഉണ്ടാക്കിയത്.